Tag Archive: KULDEEP YADAV

 1. അവന്റെ കാര്യം എന്തൊരു ദുരന്തമാണ്, ഓര്‍ക്കാന്‍ കൂടി വയ്യ, നിസഹായത വെളിപ്പെടുത്തി ഇന്ത്യന്‍ താരം

  Leave a Comment

  ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറാണ് തന്റെ ദുഖം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

  കുല്‍ദീപ് യാദവിനെ സഹായിക്കാന്‍ തനിക്കു സാധിക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥ ഓര്‍ത്ത് സങ്കടം തോന്നുന്നതായും വസീം ജാഫര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ജാഫര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

  ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും കുല്‍ദീപ് യാദവിന് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. സഹായിക്കാനാകില്ലെങ്കിലും കുല്‍ദീപ് യാദവിന്റെ അവസ്ഥയോര്‍ത്തു ദുഃഖമുണ്ട്. ഓഗസ്റ്റ് മുതല്‍ അദ്ദേഹം ടീമിനൊപ്പം ബയോ ബബിളില്‍ തുടരുന്നു, ഒരിടത്തുനിന്നും വേറൊരിടത്തേക്കു സഞ്ചരിക്കുന്നു. എന്നാല്‍ സ്വന്തം കഴിവു തെളിയിക്കാന്‍ ഒരു അവസരം മാത്രം ലഭിച്ചിട്ടില്ല ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

  പ്രതീക്ഷ കൈവെടിയരുത്. സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക. നിങ്ങള്‍ അതു മുന്‍പേ തെളിയിച്ചതാണ്. ഒരു അവസരം ലഭിച്ചാല്‍ നിങ്ങള്‍ വീണ്ടും അതു ചെയ്യുമെന്ന് ഉറപ്പാണെന്നും വസീം ജാഫര്‍ വ്യക്തമാക്കി. നേരത്തെ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍ മുതല്‍ ഇര്‍ഫാന്‍ പത്താന്‍ വരെയുളള താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

  ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുമെന്നു കരുതിയതാണ്. എന്നാല്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനു പരുക്കേറ്റതോടെ ടീമില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ മാനേജ്‌മെന്റ് കൊണ്ടുവരികയായിരുന്നു. വാഷിങ്ടന്‍ സുന്ദറും ഷഹബാദ് നദീമും ടീമിലെത്തി.

  ഇന്ത്യയ്ക്കായി 6 ടെസ്റ്റ്, 61 ഏകദിനം, 21 ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാണ് ചൈനാമാന്‍ ബോളറായ കുല്‍ദീപ്. 2017 മാര്‍ച്ചില്‍ ധരംശാലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണു ടെസ്റ്റില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. 2019 ജനുവരിയിലാണ് അവസാനമായി ടെസ്റ്റില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് താരം അവസാനമായി ട്വന്റി20 കളിക്കാനിറങ്ങിയത്.

 2. കുല്‍ദീപിന്റെ കഴുത്തിന് പിടിച്ച് സിറാജ്, ഡ്രസ്സിംഗ് റൂമില്‍ സംഭവിക്കുന്നതെന്ത്?

  Leave a Comment

  ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മൈതാനത്ത് വിയര്‍ക്കുന്നതിനിടെ ഡ്രസ്സിംഗ് റൂമില്‍ നിന്നും അത്ര ശുഭകരമായ കാഴ്ച്ചയല്ല പുറത്ത് വരുന്നത്. ഡ്രസ്സിങ് റൂമിന് പുറത്ത് സിറാജ് സഹതാരം കുല്‍ദീപിന്റെ കഴുത്തിന് പിടിക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.

  ഇരുവരും തമ്മില്‍ ഗൗരവതരമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെങ്കിലും സ്പിന്നര്‍ കുല്‍ദീപിനെ പിടിച്ച് മാറ്റുന്നത് തമാശക്കല്ലെന്ന് കാഴ്ച്ചയില്‍ നിന്നും തന്നെ വ്യക്തമാണ്.

  ഒന്നാം ദിവസം കളി അവസാനിച്ചയുടന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വാതിലില്‍ നില്‍ക്കുകയായിരുന്നു സിറാജ്. ടീമില്‍ ഇടമില്ലാതെ പുറത്തുനില്‍ക്കുന്ന കുല്‍ദീപ് മടങ്ങുമ്പോള്‍ സിറാജ് കഴുത്തിന് പിടിക്കുന്നു. വിഡിയോയില്‍ അതിവേഗം കാര്യങ്ങള്‍ അവസാനിക്കുന്നുണ്ട്? അതിനാല്‍, പിന്നീട് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.

  അക്‌സര്‍ പട്ടേല്‍ പരിക്കുമായി പുറത്തായിട്ടും കുല്‍ദീപിന് അവസരം നല്‍കാത്ത നടപടിക്കെതിരെ വിവാദം ശക്തമാണ്. മുന്‍ താരങ്ങള്‍ വരെ പ്രതിഷേധം അറിയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്പിന്‍ മികവുമായി വലിയ നേട്ടങ്ങള്‍ കൊയ്തിട്ടും കുല്‍ദീപിനെ എന്തിന് മാറ്റിനിര്‍ത്തുന്നുവെന്നാണ് ചോദ്യം.

  എന്നാല്‍, ടീമില്‍ ഉള്‍പെടുത്തിയിട്ടും കളിപ്പിക്കാത്തതിന് പിന്നില്‍ ചിലതുണ്ടാകാമെന്ന് സംശയിക്കുന്നവരുമുണ്ട്. അവര്‍ക്ക് ലഭിച്ച തെളിവായി ഈ കാഴ്ച്ചയെ ചിലര്‍ വാഖ്യാനിക്കുന്നുണ്ട്.

 3. 300ലേറെ മത്സരം കളിച്ച ഞാനെന്താ പൊട്ടനാണോ? കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ധോണി

  Leave a Comment

  ഇന്ത്യയുടെ നായകനായിരുന്ന കാലത്ത് ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിശേഷണത്തിന് ഉടമായയിരുന്നു മഹേന്ദ്ര സിംഗ് ധോണി. മൈതാനത്ത് എന്ത് വലിയ പ്രകോപനങ്ങള്‍ ഉണ്ടായാലും കുലുങ്ങാത്ത ധോണിയെ അമ്പരപ്പോടേയാണ് ക്രി്ക്കറ്റ് ലോകം കണ്ടത്. എന്നാല്‍ ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ ധോണിയുടെ ഈ നിര്‍വ്വികാരത പൊട്ടിത്തെറിയായും മാറിയിട്ടുണ്ട്. അത്തരമൊരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

  ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ധോണിക്ക് നിയന്ത്രണം നഷ്ടമായ ആ അപൂര്‍വ നിമിഷം കുല്‍ദീപ് പങ്കുവെച്ചത്. 2017 ഡിംസബറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ട്വന്റി20ക്കിടെയാണ് സംഭവം.

  ‘മത്സരത്തിനിടെ കുശാല്‍ പെരേരയാണ് ക്രീസില്‍. എനിക്കെതിരെ കുശാല്‍ കവറിനു മുകളിലൂടെ ബൗണ്ടറി നേടി. ഇതോടെ ഫീല്‍ഡിങ് ക്രമീകരണത്തില്‍ വ്യത്യാസം വരുത്താന്‍ ധോണി ഭായ് വിക്കറ്റിനു പിന്നില്‍നിന്ന് വിളിച്ചുപറഞ്ഞു. കവറിലെ ഫീല്‍ഡറെ മാറ്റി പോയിന്റിലേക്ക് കൊണ്ടുവരാനായിരുന്നു പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടില്ല. തൊട്ടടുത്ത പന്ത് കുശാല്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി. ഇതോടെ കുപിതനായ ധോണി എന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു: ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ പറയുന്നത് കേട്ടുകൂടേ?’ കുല്‍ദീപ് ഓര്‍ത്തെടുത്തു.

  ‘അന്നെനിക്ക് അദ്ദേഹത്തോടു പേടിതോന്നി. മത്സരത്തിനുശേഷം ഹോട്ടലിലേക്കു പോകുമ്പോള്‍ ഞാന്‍ ധോണി ഭായിയുടെ അടുത്തെത്തി, ഇതിനു മുന്‍പ് എന്നെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ കുല്‍ദീപ് യാദവ് പറഞ്ഞു.

  അന്ന് ധോണിയുടെ കലിക്ക് ഇരയായശേഷം അദ്ദേഹം നിര്‍ദ്ദേശിച്ചതുപോലെ ഫീല്‍ഡിങ് ക്രമീകരിച്ച കുല്‍ദീപ്, കുശാല്‍ പെരേരയെ പുറത്താക്കി. ആ മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത കുല്‍ദീപ് 52 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു.