തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കുല്‍ദീപിനെ പുറത്താക്കി, പകരം മറ്റൊരു താരം, ഞെട്ടിച്ച് ക്യാപ്റ്റന്‍ രാഹുല്‍

ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച് കളിയിലെ താരമായി മാറിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റിലുളള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കി. പകരം ജയന്ത് ഉനദ്കടിനെതയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഏറെ സര്‍പ്രൈസായ തീരുമാനമായി മാറി ക്യാപിറ്റന്‍ രാഹുല്‍ അണിച്ചൊരുക്കിയ ഈ മാറ്റം. ടീമിലെ ഏക മാറ്റവും ഇതാണ്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 188 റണ്‍സിനാണ് ജയിച്ചത്. മത്സര വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കുല്‍ദീപ് എട്ട് വിക്കറ്റും നിര്‍ണ്ണായകമായ 40 റണ്‍സുമാണ് സ്വന്തമാക്കിയത്. ഇതോടെയാണ് കുല്‍ദീപ് കളിയിലെ താരമായി മാറിയത്.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ മാറ്റിനിര്‍ത്താനുളള തീരുമാനം അത്ഭുതപ്പെടുത്തി. മത്സരത്തിന് മുമ്പ് ടോസ് വേളയില്‍ ആണ് രാഹുല്‍ ഇക്കാര്യം വിശദീരിച്ചത്. കുല്‍ദീപിനെ മാറ്റാനുളള തീരുമാനം വളരെ കടുത്തതായിരുന്നെന്നും അശ്വിനും അക്‌സറും ടീമിലുളള സഹചര്യത്തിലാണ് ഈ മാറ്റമെന്നും മത്സരത്തിന് മുമ്പ് രാഹുല്‍ പറഞ്ഞു.

അതെസമയം ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ഹസന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ മത്സരം തോറ്റതിനാല്‍ മിര്‍പ്പൂരില്‍ എന്ത് വിലകൊടുത്തും മത്സരം ജയിച്ച് പരമ്പര ഒപ്പത്തിനൊപ്പമെത്തിക്കാനാണ് ഷാക്കിബും കൂട്ടരും ശ്രമിക്കുക.

India: 1 KL Rahul (capt), 2 Shubman Gill, 3 Cheteshwar Pujara, 4 Virat Kohli, 5 Shreyas Iyer, 6 Rishabh Pant (wk), 7 R Ashwin, 8 Axar Patel, 9 Jaydev Unadkat, 10 Umesh Yadav, 11 Mohammed Siraj

Bangladesh: 1 Najmul Hossain Shanto, 2 Zakir Hasan, 3 Mominul Haque, 4 Shakib Al Hasan (capt), 5 Mushfiqur Rahim, 6 Litton Das, 7 Nurul Hasan (wk), 8 Mehidy Hasan Miraz, 9 Taijul Islam, 10 Khaled Ahmed, 11 Taskin Ahmed

You Might Also Like