ധോണിപ്പക വീണ്ടും?, ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ഒന്നാം നമ്പര്‍ ബൗളര്‍

Image 3
CricketIPL

ഐപില്‍ 12ാം സീസണിലെ ഏറ്റവും മികച്ച താരവും ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നറുമായ ഇമ്രാന്‍ താഹിറിന് ഈ സീസണില്‍ തിരിച്ചടിയുടെ കാലമാണ്. ലോകത്തെ ഏറ്റവും അപകടകാരിയായ ടി20 ബൗളറാണെങ്കില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇത്തവണ താഹിറിന അവസരം നല്‍കിയിട്ടില്ല.

താഹിറിനെ ഡഗൗട്ടില്‍ ഇരുന്നതിന് നായകന്‍ മഹേന്ദ്ര സിംഗ് ധോണി എന്ത് ന്യായീകരണമാകും കണ്ടെത്തിയിരിക്കുക എന്നത് ചുരുളഴിയാത്ത രഹസ്യമാണ്. മുന്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച താരമാണ് താഹിര്‍. ചെന്നൈയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്നാം സീസണാണിത്.

കഴിഞ്ഞ സീസണില്‍ 26 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായ താഹിറിനെ ഈ സീസണില്‍ സിഎസ്‌കെ ഇതുവരെ കളിപ്പിക്കാതിരുന്നത് ആശ്ചര്യകരമാണ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ താഹിറിനെപ്പോലൊരു ലോകോത്തര താരത്തെ മറ്റൊരു ടീമും മാറ്റിനിര്‍ത്താനിടയില്ല.

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ താഹിറിന് സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താഹിര്‍ ചില താരങ്ങളെ പോലെ ധോണിപ്പകയ്ക്ക് ഇരയാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. വരും മത്സരങ്ങളില്‍ താഹിറിന് ധോണി അവസരം നല്‍കുമോയെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

പ്രമുഖ മാധ്യമ പ്രവര്ത്തകനും ചന്ദ്രിക ന്യൂസ് എഡിറ്ററുമായ കാമാല് വരദൂര് ഐപിഎല് മത്സരങ്ങള് വിലയിരുത്തുന്നു

https://www.facebook.com/950282238381181/videos/435800304056293