പൃഥ്വിഷായെ വീണ്ടും പുറത്താക്കി ഡല്‍ഹി, മുംബൈയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ബപൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

മുംബൈ നിരയില്‍ ഒരുമാറ്റമാണ് ഉളളത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്‌സീയ്ക്ക് പകരം ലൂക്ക് വുഡ് മുംബൈ ടീമിലെത്തി. ഡല്‍ഹി നിരയില്‍ നിന്ന് പൃഥ്വിഷാ വീണ്ടും പുറത്തായി. പകരം കുമാര്‍ കുശങ്ക ഡല്‍ഹി ടീമിലെത്തി. കൂടാതെ ആന്റിച്ച് നോര്‍ജേയും ഡല്‍ഹി ടീമിലില്ല. ലിസാര്‍ വില്യംസാണ് നോര്‍ജെയ്ക്ക് പകരം ഡല്‍ഹി ടീമില്‍.

ഐപിഎല്‍ പോയന്റ് ടേബിളില്‍ ഒന്‍പതാമത് നില്‍ക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയന്റാണ് മുംബൈയ്ക്കുളളത്. ഡല്‍ഹിയാകട്ടെ ആറാം സ്ഥാനത്താണ്. ഒന്‍പത് കളിയില്‍ നിന്ന് നാല് ജയം സഹിതം എട്ടാം സ്ഥാനത്താണ് ഡല്‍ഹി.

Capitals: Fraser-McGurk, Porel, Hope, Pant, Stubbs, Axar, Kushagra, Kuldeep, Williams, Mukesh, Khaleel.

Potential subs: Rasikh, Dubey, Ostwal, Bhui, Sumit.

Mumbai: Rohit, Ishan, Tilak, Wadhera, Pandya, David, Chawla, Nabi, Wood, Bumrah, Thushara

Potential subs: Surya, Dhir, Mulani, Brewis, Kartikeya

You Might Also Like