ഇപ്പോള്‍ കുറ്റം മുഴുവന്‍ പടിക്കലിന്, കോഹ്ലിയ്‌ക്കെതിരെ ക്രിക്കറ്റ് ലോകം
ഐപിഎല്‍ 13ാം സീസണിലും കിരീടമൊന്നുമില്ലാതെ മടങ്ങിയയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. ആര്‍സിബിയുടെ മോശം പ്രകടനത്തിന്റെ ഉത്തരാവാദിത്വത്തില്‍ നിന്ന് കോഹ്ലിയ്ക്ക് ഒരിക്കലും ഒഴിഞ്ഞ് മാറാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താര സഞ്ജയ് മഞ്‌ജേക്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോഹ്ലി ബംഗളൂരു പുറത്താക്കാനുളള ആര്‍ജവം കാണിക്കണമെന്നാണ് സൂപ്പര്‍താരം ഗൗതം ഗംഭീര്‍ പറഞ്ഞത്.
എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ദേവ്ദത്ത് പടിക്കലിന് സംഭവിച്ച് ഒരു പിഴവാണ് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കയാണ് കോഹ്ലി. കെയ്ന്‍ വില്യംസന്റെ ‘ അസാധ്യമായ ‘ ക്യാച്ച് ദേവ്ദത്ത് എടുത്തിരുന്നേല്‍ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെയെണ് കോഹ്ലി അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്.
2.4 ഓവറില്‍ നിന്ന് ഹൈദരബാദിന് 28 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് വില്യംസന്റെ ഉറച്ച സിക്‌സ് ബൗണ്ടറി ലൈനില്‍ നിന്ന് അസാധ്യമായി തട്ടിമാറ്റി പടിക്കല്‍ സിക്‌സ് ഒഴിവാക്കിയത്. ഇതോടെ അഞ്ച് റണ്‍സാണ് പടിക്കല്‍ സേവ് ചെയ്തത്. ഇതൊന്നും കാണാതെയായിരുന്നു കോഹ്ലിയുടെ ഇക്കാര്യത്തിലുളള വിമര്‍ശനം.
‘കെയ്ന്‍ വില്യംസന്റെ ആ ക്യാച്ച് എടുത്തിരുന്നേല്‍ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഞങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ മതിയായ റണ്‍സുണ്ടായിരുന്നുവെന്ന് കരുതുന്നില്ല. ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങളില്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതിന്റെ പ്രധാന കാരണം സമ്മര്‍ദ്ദമായിരിക്കണം. എതിര്‍ ടീം ബൗളര്‍മാര്‍ക്കു അവര്‍ ആഗ്രഹിക്കുന്നിടത്തു പന്തെറിയാന്‍ ഞങ്ങള്‍ അവസരം നല്‍കി ‘കോഹ്ലി പറഞ്ഞു.
മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ബംഗളൂരുവിനെതിരെ ഹൈദരാബാദ് ജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു. 44 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 50 റണ്‍സുമായി കെയ്ന്‍ വില്യംസ് പുറത്താകാതെ നിന്നു.