ലഖ്‌നൗവിന്റെ മാനം കാത്ത് ബദോനിയും പൂരാനും, സണ്‍റൈസസിന് വിജയ സ്വപനം

Image 3
CricketCricket News

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ സണ്‍റൈസസ് ഹൈദരാബാദിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ലഖ്‌നൗ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. ആദ്യ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രം നേടിയത ലഖ്‌നൗവിനെ അര്‍ധ സെഞ്ച്വറി നേടിയ ആയുഷ് ബദോനിയും നിക്കോളാസ് പൂരാനുമാണ് കരകയറ്റിയത്.

ആയുഷ് ബദോനി 30 പന്തില്‍ ഒന്‍പത് ഫോറടക്കം പുറത്താകാതെ 55 റണ്‍സാണ് നേടിയത്. നിക്കോളാസ് പൂരാന്‍ ആകട്ടെ 26 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 48 രണ്‍സും നേടി. ഇരുവരും 99 റണ്‍സാണ് ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്.

കെഎല്‍ രാഹുല്‍ 33 പന്തില്‍ 29 റണ്‍സും ക്രുനാല്‍ പാണ്ഡ്യ 21 പന്തില്‍ 24 റണ്‍സെടുത്തും പുറത്തായി. ഡികോക്ക് (2), മാര്‍ക്കസ് സ്‌റ്റോണ്‍സ് (3) എന്നിങ്ങനെയാണ് മറ്റുളളവരുടെ ബാറ്റിംഗ്.

സണ്‍റൈസസിനായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി.