കുല്‍ദീപിനെ പുറത്താക്കിയതില്‍ ഖേദമില്ല, തുറന്നടിച്ച് രാഹുല്‍

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടും രണ്ടാം ടെസ്റ്റില്‍ ടീമില്‍ നിന്ന് പുറത്തായ താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കടുത്ത വിമര്‍ശനവും നേരിട്ടിരുന്നു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം കുല്‍ദീപിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇപ്പോഴിതാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകായണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. കുല്‍ദീപ് പറയുന്ന വിശദീകരണം ഇങ്ങനെയാണ്.

‘ഐപിഎല്ലില്‍ ഉപയോഗിക്കുാനിരിക്കുന്ന ഇംപാക്റ്റ് പ്ലയര്‍ നിയമം ടെസ്റ്റിലും ഉണ്ടായിരുന്നെങ്കിന്‍ ഞാന്‍ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവിനെ കൊണ്ടുവരുമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച കുല്‍ദീപിനെ പുറത്തിരുത്തുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ആ മത്സരത്തില്‍ അവനായിരുന്നു പ്ലയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ ആദ്യ ദിവസം പിച്ച് പരിശോധിച്ചപ്പോള്‍ പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാരേയും പിന്തുണയ്ക്കുന്ന സാഹചര്യുണ്ടെന്ന് തോന്നി. അതുകൊണ്ട് ഒരു സന്തുലിത ടീമിനെ ഇറക്കാനായിരുന്നു തീരുമാനം’ രാഹുല്‍ പറഞ്ഞു.

‘എന്നാല്‍ ആ തീരുമാനത്തില്‍ ഇപ്പോഴും ഖേദിക്കുന്നില്ല. പേസര്‍മാര്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയെന്ന് നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ മനസിലാവും. പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. പരിചയസമ്പത്ത് തന്നെയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്’ രാഹുല്‍ മത്സരശേഷം പറഞ്ഞു.

വിജയിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു. ”മധ്യനിര ബാറ്റര്‍മാരില്‍ വിശ്വാസമുണ്ടായിയിരുന്നു. ഈ മത്സരം ജയിക്കാന്‍ ആവശ്യമായ താരങ്ങള്‍ ടീമിലുണ്ട്. അത്രത്തോളം ക്രിക്കറ്റ് കളിച്ചവരാണ് ടീമിലുള്ള താരങ്ങള്‍. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ട്രാക്കായിരുന്നു ധാക്കയിലേത്. അതുകൊണ്ടുതന്നെ ഡ്രസിംഗ് റൂമില്‍ ഞങ്ങളും ടെന്‍ഷനിലായിരുന്നു. ബംഗ്ലാദേശ് രണ്ട് ഇന്നിംഗ്സിലും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. പന്ത് പഴകിയാല്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സധിക്കുമായിരുന്നു. പുതിയ പന്തില്‍ ആര് കളിക്കുമെന്നുള്ളത് മാത്രമായിരുന്നു സംശയം. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മത്സരം ജയിക്കാന്‍ സാധിച്ചു.” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

You Might Also Like