വേട്ട അവസാനിപ്പിച്ചു എന്ന് ഇരയെ വിശ്വസിപ്പിച്ച് കടന്നാക്രമിക്കുന്ന ബുദ്ധി, കമ്മിന്‍സനെ പറ്റിക്കുന്ന ഹിറ്റ്മാന്‍

Image 3
CricketFan Zone

ഹാരിസ് മരത്തംകോട്

ഒരു സാധാ മനുഷ്യന്റെ ബുദ്ധി ഒന്നും അല്ല ഇയാള്‍ക്ക്… ഇയാളുടെ പ്രസന്‍സ് ഓഫ് മൈന്റും ദീര്‍ഘവീക്ഷണവും നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്..

സംഭവം ഇതൊരു മുംബൈ – ഹൈദരബാദ് മത്സരം ആണേലും, രോഹിത്ത്-കുമ്മിന്‍സ് മത്സരം ആയി തന്നെ ആണ് രോഹിത്ത് കണ്ടത്..
വരുന്ന ലോകകപ്പ് ഫൈനലില്‍ കുമ്മിന്‍സ് രോഹിത്ത് ശര്‍മ്മയെ ഔട്ടാക്കാന്‍ തന്ത്രങ്ങള്‍ മെനയും എന്ന് അയാള്‍ മുന്‍കൂട്ടി കണ്ടു, അതിനൊരു മറുപണിയും കൂടി കൊടുക്കാനാണ് ഇന്നയാള്‍ പാഡ് കെട്ടിയത്..

ഇന്ന് ഔട്ടായ പന്ത് അയാള്‍ക്ക് ഈസി ആയി ലോങ് ഓണിന് മുകളിലൂടെ 100 മീറ്റര്‍ സിക്‌സ് അടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..
എന്നാല്‍ അയാളുടെ പ്ലാന്‍ വേറെ ആയിരുന്നു.. ആ ഈസി ബോളില്‍ വിക്കറ്റ് കൊടുക്കുക, എന്തായാലും മുംബൈ പുറത്തായി.. ഇനി അടുത്ത ആ വലിയ ലക്ഷ്യം ഇന്ത്യക്ക് കപ്പ്..

ഈസി ബോളില്‍ വിക്കറ്റ് കിട്ടിയ കുമ്മിന്‍സ് ലോകകപ്പില്‍ ഈ ഒരു ബോളേ പ്രാക്ടീസ് ചെയ്ത് വരൂ.. ആ ബോളെല്ലാം സിക്‌സ് അടിച്ച് ഒരു 12 ബോള്‍ ഫിഫ്റ്റി.. അതാണയാളുടെ ലക്ഷ്യം..

ആ പോണ പോക്ക് നോക്ക്, ഉള്ളില്‍ ഒരു കള്ളച്ചിരി കാണുന്നില്ലേ.. വേട്ടകള്‍ അവസാനിച്ചു എന്ന് ഇരയെ വിശ്വസിപ്പിച്ച് കടന്നാക്രമിച്ച് കീഴ്‌പ്പെടുത്തുന്ന തീക്ഷണ ബുദ്ധി ഉള്ള രാക്ഷസനാണ് രോഹിത്ത്..

അതെ രോഹിത്ത് ഗുരുനാഥ് ശര്‍മ്മ!