മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്, ഇത് വന്‍ തിരിച്ചുവരവ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെ നാളായി പുറത്തായ കുല്‍ദീപ് യാദവിന്റെ തിരിച്ചുവരവ് മത്സരമായി ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്്റ്റ് അടയാളപ്പെടുത്തും. മത്സരത്തില്‍ അപ്രതീക്ഷിത മികവ് പുലര്‍ത്തിയ കുല്‍ദീപ് കളിയിലെ താരം എന്ന നേട്ടവും സ്വന്തമാക്കി.

ഇരുഇന്നിംഗ്‌സുകളിലുമായി എട്ട് വിക്കറ്റാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ വെറും നാല്‍പത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം രണ്ടാം മത്സരത്തില്‍ 73 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മാത്രമല്ല ബാറ്റിംഗിലും കുല്‍ദീപ് തിളങ്ങി.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചത് കുല്‍ദീപിന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു. വാലറ്റത്ത് ഇറങ്ങിയ കുല്‍ദീപ് 40 റണ്‍സാണ് സ്വന്തമാക്കിയത്.

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ സ്ഥിര സാന്നിദ്ധ്യമായിരുന്നു കുല്‍ദീപ് യാദവ്. എന്നാല്‍ ഇടക്കാലത്ത് ഫോം നഷ്ടപ്പെട്ട താരം ഒടുവില്‍ ടീമില്‍ നിന്നും തന്നെ പുറത്തായിരുന്നു. എന്നാല്‍ തന്റെ പ്രതിഭയ്ക്ക് മാറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയ്ക്കുന്നതായി മാറി ബംഗ്ലാദേശിനെതിരെ കുല്‍ദീപിന്റെ മാച്ച് വിന്നിംഗ് പ്രകടനം.

മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 324 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 188 റണ്‍സിന്റെ വിജയമാണ് ടീം ഇന്ത്യ നേടിയത്.

മത്സരത്തില്‍ വെറ്ററല്‍ താരം ചേതേശ്വര്‍ പൂജാര ഇരുഇന്നിംഗ്‌സുകളിലൂമായി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് ഇന്നിംഗ്സുകളിലുമായി 90, 102 റണ്‍സുകളാണ് പൂജാര നേടിയത്. നീണ്ട നാല് വര്‍ഷത്തിന് ശേഷമാണ് പൂജാരയുടെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നത്.

You Might Also Like