Tag Archive: sandesh jhingan

 1. ജിങ്കന് എടികെയുമായുളള രഹസ്യ കരാര്‍ വ്യവസ്ഥ പുറത്ത്

  Leave a Comment

  കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമായിരുന്ന സന്ദേഷ് ജിങ്കന്‍ ടീം വിട്ടത് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നല്ലോ. വിദേശ ക്ലബിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സുമായുളള ഐഎസ്എല്‍ തുടങ്ങിയപ്പോള്‍ മുതലുളള ബന്ധം ഉപേക്ഷിച്ചത്.

  എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് ജിങ്കന്‍ വിദേശത്ത് പോയില്ല എന്ന് മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധവൈരികളായ എടികെ മോഹന്‍ ബഗാനുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പിടുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ മനോവിഷമം ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്.

  എന്നാല്‍ ജിങ്കന്‍ അത്തരത്തിലൊരു തീരുമാനം എടുത്തതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ.

  ജിങ്കന്‍ ഇംഗ്ലണ്ടിലേക്ക് പോകാനായിരുന്നത്രെ ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ ഉപേക്ഷിച്ചത്. എന്നാല്‍ കോവിഡ് കാരണമുളള നിയന്ത്രങ്ങള്‍ ജിങ്കന്റെ ആസൂത്രങ്ങളെ തകിടം മറിക്കുകയായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് വിസ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കോവിഡ് കാരണം ലഭിക്കില്ല എന്ന അവസ്ഥവന്നു.

  ഇതിനിടെയാണ് വലിയൊരു ആകര്‍ശകരമായ പ്രൊജക്റ്റുമായി എടികെ മോഹന്‍ ബഗാന്‍ ജിങ്കനെ സമീപിച്ചത്. ഇതോടെ താരം ആ കാരാറില്‍ ഒപ്പ് വെക്കുകയായിരുന്നത്രെ.

  അതെസമയം എടികെയുമായുളള ജിങ്കന്റെ സുപ്രധാന കരാര്‍ വ്യവസ്ഥയും മാര്‍ക്കസ് വെളിപ്പെടുത്തുന്നുണ്ട്. ജി്ങ്കന്‍ ഉടന്‍ തന്നെയോ അതോ പിന്നീടെപ്പോഴോ വിദേശത്തേക്ക് ചേക്കേറാന്‍ ശ്രമിച്ചാല്‍ ക്ലബ് അ്‌ദ്ദേഹത്തിന് മാര്‍ഗ തടസ്സം സൃഷ്ടിക്കില്ല എന്ന ഉറപ്പിലാണത്രെ ജിങ്കന്‍ എടികെയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ എടികെ മോഹന്‍ ബഗാനെ ഐഎസ്എല്ലിലും എഎഫ്‌സി കപ്പിലും വിജയത്തിലേക്കെത്തിക്കാനുളള കഠിന പരിശ്രമത്തിലാണ് ജിങ്കന്‍.

 2. എന്തിന് മോഹന്‍ ബഗാനിലേക്ക് പോയി, എടികെ ആരാധകര്‍ക്ക് വന്‍ വാഗ്ദാനവുമായി ജിങ്കന്‍

  Leave a Comment

  കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും എടികെ മോഹന്‍ ബഗാനിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ സന്തോഷവാനാണ്. പുതിയ ക്ലബില്‍ ഒട്ടേറെ പ്രതീക്ഷയോടെയാണ് താന്‍ ഒപ്പുവെക്കുന്നതെന്നാണ് സൈനിംഗിന് ശേഷം ആരാധകരോട് വെളിപ്പെടുത്തിയത്.

  എടികെ മോഹന്‍ ബഗാനെ ഇന്ത്യയിലെന്നല്ല ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റുമെന്നാണ് ആരാധകര്‍ക്ക് ഇന്ത്യന്‍ താരം നല്‍കുന്ന വാഗ്ദാനം.

  ‘എടികെ മോഹന്‍ ബംഗാനില്‍ ചേരുന്നത്തില്‍ ഞാന്‍ സന്തോഷവനാണ്, പരിശീലകരുമായും ഉടമകളുമായും ഞാന്‍ വിശദമായ ചാറ്റ് നടത്തിയിരുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇവിടെയുണ്ട്, ടീമിനോപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ ക്ലബ്ബിന്റെ ആരാധകരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എടികെ മോഹന്‍ ബഗാന്‍ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയില്‍ തന്നെ മികച്ച ക്ലബ്ബായി മാറും’ ജിങ്കന്‍ പറയുന്നു

  കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട താരത്തെ നേരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ നിന്ന ജിങ്കന്‍ ഒടുവില്‍ വിദേശത്തേക്ക് ചേക്കേറാനുളള മോഹം ഉപേക്ഷിച്ച് രാവിലെ എടികെ മോഹന്‍ ബഗാനുമായുളള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

  എടികെ മോഹന്‍ ബഗാനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകളും വന്‍ ഓഫറുമായി ജിങ്കന് പിന്നിലുണ്ടായിരുന്നു. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കന്‍ ഇപ്പോള്‍ പരിക്ക് മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തി.

  നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.

 3. ചരിത്രം പിറന്നു!, ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ജിങ്കന്‍

  Leave a Comment

  ഒടുലില്‍ എല്ലാ ആകാംക്ഷയ്ക്കും വിരാമയിട്ട് ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍. പ്രതിവര്‍ രണ്ട് കോടിയോളം രൂപ വേതനത്തിനാണ് ജിങ്കന്‍ അഞ്ച് വര്‍ഷത്തേക്ക് എടികെയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരമായി മാറി സന്ദേഷ് ജിങ്കന്‍.

  കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട താരത്തെ നേരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ നിന്ന ജിങ്കന്‍ ഒടുവില്‍ വിദേശത്തേക്ക് ചേക്കേറാനുളള മോഹം ഉപേക്ഷിച്ച് രാവിലെ എടികെ മോഹന്‍ ബഗാനുമായുളള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

  എടികെ മോഹന്‍ ബഗാനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകളും വന്‍ ഓഫറുമായി ജിങ്കന് പിന്നിലുണ്ടായിരുന്നു. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കന്‍ ഇപ്പോള്‍ പരിക്ക് മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തി.

  നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.

  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.

  ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

 4. ജിങ്കനെ ത്രിശങ്കുവിലാഴ്ത്തി വിദേശ ക്ലബിന്റെ ഓഫര്‍, അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തതിന് പിന്നിലെ കാരണം

  Leave a Comment

  ഐഎസ്എല്ലില്‍ വന്‍ തുകയ്ക്ക് എടികെ മോഹന്‍ ബഗാനിലേക്ക് പോകുമെന്ന് കരുതുന്ന സന്ദേഷ ജിങ്കന്‍ ഇപ്പോഴും അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് സൂചന. ജിങ്കനെ തേടി ഒരു വിദേശ ക്ലബിന്റെ ഓഫറുള്ളത് കൊണ്ടാണ് എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ ജിങ്കന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തത്.

  ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അറേബ്യന്‍ ക്ലബാണത്രെ ജിങ്കനെ ഏതുവിധേനയും തങ്ങളുടെ നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജിങ്കന് ഇതുവരെ അന്തിമമായ തീരുമാനം ഒന്നും എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

  പ്രതിവര്‍ഷം 1.66 കോടി രൂപയാണ് ജിങ്കന് എടികെ മോഹന്‍ ബഗാന്‍ ടീം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകളാണ് ജിങ്കനായി മത്സര രംഗത്തുണ്ടായത്. എന്നാല്‍ വിദേശത്തേക്ക് പോകാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതാരം ഇപ്പോള്‍ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടിരിക്കുകയാണത്രെ.

  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് മൂന്ന് മാസം മുമ്പ് ക്ലബ് വിട്ടത്. 26കാരനായ ജിങ്കന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.

  ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

  2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.

 5. 5 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു, ജിങ്കനെ റാഞ്ചി ഐഎസ്എല്‍ ക്ലബ്

  Leave a Comment

  കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ച വര്‍ഷത്തേക്കാണ് ജിങ്കനുമായുളള കരാര്‍ എടികെ മോഹന്‍ ബഗാന്‍ ഒപ്പിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 1.66 കോടി രൂപയ്ക്കാണ് ജിങ്കനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

  നേരത്തെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകളാണ് ജിങ്കനായി മത്സര രംഗത്തുണ്ടായത്. എന്നാല്‍ ഒടുവില്‍ എടികെയിലേക്ക് പോകാനാണ് ജിങ്കന്‍ തീരുമാനം എടുക്കുകയായിരുന്നു.

  നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.

  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.

  ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

  2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.

 6. ബ്ലാസ്‌റ്റേഴസിന്റെ പരിഭവം മനസ്സില്‍ കൊണ്ടു, സമാശ്വാസവുമായി ജിങ്കന്‍

  Leave a Comment

  അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം സ്‌പോട്‌സ് ഡേയില്‍ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം സന്ദേഷ് ജിങ്കന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ വികാരനിര്‍ഭരമായ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഒരു ഫുട്‌ബോളറെന്ന നിലയില്‍ താന്‍ എങ്ങനെയാണ് വളര്‍ന്ന് വന്നതെന്ന് വ്യക്തവും വികാരനിര്‍ഭരവുമായാണ് ജിങ്കന്‍ എഴുതിയത്.

  എന്നാല്‍ ഈ കുറിപ്പില്‍ എവിടേയും കേരള ബ്ലാസ്റ്റേഴ്‌സിനെ ഒരു വിധത്തിലും പേരെടുത്ത് പരമാര്‍ശിക്കാതിരുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ജിങ്കനെ ഇന്നുകാണുന്ന നിലയിലേക്ക് ഉയര്‍ത്തിയ ക്ലബിന്റെ പേര് പോലും പരാമര്‍ശിക്കാതെ
  ജിങ്കന്‍ ഈ കുറിപ്പ് അവസാനിച്ചതാണ് ആരാധകര്‍ക്കിടയില്‍ പരിഭവം ഉയരാന്‍ കാരണം.

  View this post on Instagram

  Firstly, wishing everyone a very Happy Sports day on the Birth Anniversary of the our Great Major Dhyan Chand Ji. Secondly, it’s a great moment for my family and myself to have been honoured with the Prestigious Arjuna Award on this day and also a big congratulations to all the other award winners. Honestly, I'm just receiving this award on the behalf of my Parents, my Brothers and my partner @i_ivanochka because without their sacrifices and support today I won’t be here and also I receive this award on the behalf of all my childhood friends and all my present and ex teammates starting from my brother @saurabh.jhingan.08 who introduced me to this beautiful game 'Football' along with my brother Surya initially with a tennis ball when we used to play on the streets of Chandigarh to now when I play at the club level and for our Great Nation, and I receive this award also on the behalf of all my Coaches starting from my Parents to my eldest brother Sahaj who always gave me the right advice and support, moving to all the coaches from my school days to my clubs and national team. Also not to forget the fantastic medical staff who always took such good care of me all these years and also to everyone who had been involved in my journey and indian football in all the roles, be it all the managers, kitman, or the groundskeeper. A big thank you to all the people who work relentlessly behind the scenes. Without you all Sandesh Jhingan won’t be what he is today. IT’S YOUR AWARD Thank you ❤️????????

  A post shared by Sandesh Jhingan (@sandesh21jhingan) on

  എന്നാല്‍ തൊട്ടടുത്ത ദിവസം ഗോള്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസ കൊണ്ട് മൂടി ആരാധകരുടെ പരിഭവത്തെ ജിങ്കന്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചിരിക്കുകയാണ്.

  ‘കേരള എന്റെ രണ്ടാമത്തെ വീടാണ്. അവിടെ ഉളളവരെല്ലാം എന്റെ കുടുംബമാണ്. 2014 മുതല്‍ ഞങ്ങള്‍ വേര്‍പപ്പിരിയാന്‍ തീരുമാനിച്ച ഈ നിമിശം വരെയും എന്റെ ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ സമങ്ങളിലൊന്നാണിത്. ഒരു കളിക്കാരനായും അതിലുപരി ഒരു വ്യക്തിയായും ഞാന്‍ വളര്‍ന്നത് ബ്ലാസ്റ്റേഴ്‌സിലുളള സമയത്താണ്’ ജിങ്കന്‍ പറയുന്നു.

  ‘ഞങ്ങള്‍ ഒരുപാട് നല്ലനിമിഷങ്ങളിലൂടെ കടന്ന് പോയി. രണ്ട് തവണ ഞങ്ങള്‍ ഫൈനലിലെത്തി. ഒരു കുടുംബം എന്ന അനുഭവമാണ് കേരളം എനിക്ക് സമ്മാനിച്ചത്’ ജിങ്കന്‍ കൂട്ടിചേര്‍ത്തു.

  എന്റെ ജീവിതത്തില്‍ മറക്കാത്ത രണ്ട് കാര്യങ്ങളാണ് ഉളളതെന്നും അതിലൊന്ന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ നിമിഷമാണെങ്കില്‍ മറ്റൊരു ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി കളിച്ചതാണെന്നും ജിങ്കന്‍ പറഞ്ഞ് നിര്‍ത്തി.

 7. ജിങ്കനായി കേട്ടുകേള്‍വിയില്ലാത്ത ഓഫറുകള്‍ വാഗ്ദാനം ചെയ്ത് 5 ക്ലബുകള്‍

  Leave a Comment

  കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ നായകനും ഇന്ത്യന്‍ താരവുമായി സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ അഞ്ച് ക്ലബുകളാണ് കച്ചമുറുക്കി രംഗത്തുളളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യത്യസ്തവും അവിശ്വസനീയവുമായ ഓഫറുകളാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധ താരത്തിന് ക്ലബുകള്‍ നല്‍കിയിരിക്കുന്നത്.

  എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ജിങ്കന്‍ കൈകൊണ്ടിട്ടില്ല. തന്നെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ സാധിക്കുന്ന പരിശീലകനുളള ടീമിനെയാകും താന്‍ തിരഞ്ഞെടുക്കുക എന്നാണ് ജിങ്കന്‍ പറയുന്നത്.

  ‘നിലവില്‍ 27 വയസ് മാത്രമാണ് എനിക്കുള്ളത്. കരിയറിലെ എന്റെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളൂ. കരിയറിലെ ഈ സമയത്ത് , എന്നെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുന്ന പരിശീലകനുള്ള ഇടത്തേക്ക് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ജിങ്കന്‍ പറയുന്നു.

  എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ഒഡീഷ എഫ് സി എന്നീ ക്ലബുകളാണ് നിലവില്‍ ജിങ്കന് പിന്നാലെയുളളത്.

  ഇതില്‍ ഒരു ക്ലബ് ബ്ലാങ്ക് ചെക്കുമായി താരത്തിന്റെ സമ്മതിത്തിനായി കാത്തിരിക്കുകയാണ്. മറ്റൊരു ക്ലബ്ബാകട്ടെ തങ്ങളുടെ അംബാസഡറാക്കാമെന്ന വാഗ്ദാനമാണ് ജിങ്കന് നല്‍കിയിരിക്കുന്നത്. മൂന്നാം ക്ലബ്ബ് ജിങ്കന് വിദേശത്ത് കളിക്കാനളള സ്വപ്‌നം യാഥാര്‍ത്യമാക്കുമെന്ന് ഉറപ്പ് കൊടുത്തിരിക്കുന്നു. നാലാം ക്ലബ്ബ് ആകട്ടെ പ്രൊഫഷണലിസത്തിന്റെ ബൈബിളില്‍ വിശ്വസിക്കുന്നവരും, അഞ്ചാം ക്ലബ്ബ് ഇത് വരെ അദ്ദേഹം കാണാത്ത കളിയുടെ വശങ്ങള്‍ കാണിക്കാമെന്നുമാണ് വാഗ്ദാനം ചെയ്യുന്നതത്രെ.

  ഏതായാലും ജിങ്കന്റെ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാകും തുടക്കം കുറിയ്ക്കുക.

 8. കറുത്ത വെള്ളിയില്‍ നെഞ്ചുതകര്‍ന്ന് ജിങ്കന്‍, കേരളത്തിനായി പ്രാര്‍ത്ഥിച്ച് സച്ചിനും കോഹ്ലിയും

  Leave a Comment

  കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്കും മൂന്നാറില്‍ മണ്ണിടിച്ചില്‍ മരണപ്പെട്ടവരേയും ഓര്‍ത്ത് വേദനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ നായകനും ഇന്ത്യന്‍ താരവുമായ സന്ദേഷ് ജിങ്കന്‍. ഹൃദയഭേദകം എന്നാണ് കരിപ്പൂര്‍ വിമാനപകടത്തെ ജിങ്കന്‍ വിശേഷിപ്പിക്കുന്നത്. മൂന്നാറിലുണ്ടായ മണ്ണിടിച്ചില്‍ മരണപ്പെട്ടവര്‍ക്കും ജിങ്കന്‍ അനുശോചനം രേഖപ്പെടുത്തി.

  ഇരുഅപകടങ്ങളിലും പരിക്കേറ്റവരുടെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്നും ജിങ്കന്‍ പറയുന്നു. കൂടുതല്‍ കരുത്തോടെ നിലകൊള്ളാന്‍ കേരളത്തോട് ആഹ്വാനം ചെയ്യുന്ന ജിങ്കന്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും കൂട്ടിചേര്‍ത്തു.

  ജിങ്കനെ കൂടാതെ കരിപ്പൂര്‍ വിമാനപടകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിക്കുന്നതായിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും രംഗത്തെത്തി. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

  പരിക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും വിരാട് കോഹ്ലിയും ട്വീറ്റ് ചെയ്തു. സംഭവം ഞെട്ടിക്കുന്നതാണെന്നും യാത്രക്കാര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് രോഹിത്ത് ശര്‍മ്മയും ട്വീറ്റ് ചെയ്തു.

  വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ജീവനക്കാരടക്കം 190 പേരുമായി ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പൈലറ്റുള്‍പ്പെടെ 17 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  മൂന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിക്കുകയും 51 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്, ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

 9. എടികെയുമായി ചര്‍ച്ച പരാജയം, ജിങ്കന്‍ മറ്റൊരു ഐഎസ്എള്‍ ക്ലബിലേക്ക്

  Leave a Comment

  കേരള ബ്ലാസറ്റേഴ്‌സ് വിട്ട ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ എഫ്‌സി ഗോവയുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്. ജിങ്കനോട് അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചനകള്‍ പുറത്ത് വിടുന്നത്. നേരത്തെ സന്ദേഷ് ജിങ്കന്‍ കൊല്‍ക്കത്തിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

  എന്നാല്‍ അന്തിമ കരാറില്‍ ഇരുവര്‍ക്കും എത്താനാകാതെ പോയതോടെ ജിങ്കന്‍ മറ്റ് സാധ്യതകള്‍ തേടുകയായിരുന്നു. നിലവില്‍ നിരവധി സൂപ്പര്‍ താരങ്ങളെ ഇതിനോടകം തന്നെ നഷ്ടപ്പെട്ട എഫ്‌സി ഗോവ ജിങ്കനെ ടീമിലെത്തിച്ച് മുഖം രക്ഷിക്കാനുളള നീക്കമാണ് നടത്തുന്നത്.

  എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ശക്തമാക്കാന്‍ ജിങ്കനെ പോലൊരു താരം ടീമില്‍ വേണമെന്നാണ് എഫ്‌സി ഗോവയുടെ വിലയിരുത്തല്‍. പുതിയ സ്പാനിഷ് പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയ്ക്ക് ജിങ്കനെ ഏതുവിധേനയും ടീമിലെത്തിച്ചാല്‍ കൊള്ളാമെന്നുണ്ട്. ബൗമസിനെ മുംബൈയ്ക്ക് കൈമാറുന്നതിലൂടെ ലഭിക്കുന്ന തുക ജിങ്കനായി ചിലവഴിക്കാനാണ് ഗോവ നീക്കം നടത്തുന്നത്.

  നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. അതിനിടെയാണ് കൊല്‍ക്കത്ത ജിങ്കനെ സ്വന്തമാക്കിയതായി പ്രമുഖ ബംഗാളി ദിനപത്രം ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തത്.

  കഴിഞ്ഞ മാസമാണ് കേരള ബ്ലാസ്റ്റേഴ്സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

  ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

  2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.

 10. മോഹന്‍ ബഗാന്‍ ഡേയില്‍ വലിയ പ്രഖ്യാപനം, ബ്ലാസ്റ്റേഴ്‌സിലേക്കും സൂപ്പര്‍ താരമെത്തും

  Leave a Comment

  കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സന്ദേഷ് ജിങ്കനെ എടികെ മോഹന്‍ ബഗാന്‍ റാഞ്ചിയതായി ഏതാണ്ട് ഉറപ്പായി. ഈ മാസം 29ന് മോഹന്‍ ബഗാന്‍ ഡേയില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരത്തെ റാഞ്ചിയതായി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ പ്രഖ്യാപിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. വിവിധ ബംഗാളി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്.

  ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാകും 26കാരനായ ജിങ്കന്‍ എടികെ മോഹന്‍ ബഗാനിലെത്തുക എന്നാണ് സൂചന. ഇതോടെ എടികെയിലെ ഒരു പ്രതിരോധ താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എടികെയുടെ മണിപ്പൂരി യുവതാരം സലാം രഞ്ജന്‍ സിംഗിന്റെ പേരാണ് കേള്‍ക്കുന്നത്. അടുത്ത ആഴ്ച്ച ഇക്കാര്യത്തിലും പ്രഖ്യാപനം ഉണ്ടായേക്കും.

  ഐ-ലീഗില്‍ ഒന്നിലധികം ടീമുകള്‍ക്ക് വേണ്ടി കളിച്ച ജിങ്കന്‍ 2014ല്‍ 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ സൂപ്പര്‍ നായകനായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ജിങ്കന്‍. പല നിര്‍ണായ ഘട്ടങ്ങളിലും അത്ഭുതകരമായി ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.

  2015ല്‍ ദേശീയ ടീം അംഗമായ ജിങ്കന്‍ ഇന്ത്യക്കുവേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ചണ്ഡീഗഡ് ജന്മനാടായ ജിങ്കന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി 76 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014ലും 16ലും ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എല്‍ ഫൈനലിലെത്തിക്കുന്നതില്‍ ജിങ്കന്‍ നിര്‍ണായക പങ്ക് വഹിച്ചു. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബൂട്ടുകെട്ടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡിനുമുടമയാണ് ജിങ്കന്‍.

  ചുരുങ്ങിയ സീസണുകളില്‍ നിന്നു തന്നെ യുവതാരത്തില്‍ നിന്ന് നായകനിലേക്ക് വളരാന്‍ ജിങ്കന് സാധിച്ചു. കരാറില്‍ രണ്ട് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്. 2019- 20 സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ജിങ്കന് ബ്ലാസ്റ്റേഴ്‌സില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ജിങ്കനില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസിണില്‍ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തിരുന്നു.