എന്തിന് മോഹന്‍ ബഗാനിലേക്ക് പോയി, എടികെ ആരാധകര്‍ക്ക് വന്‍ വാഗ്ദാനവുമായി ജിങ്കന്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും എടികെ മോഹന്‍ ബഗാനിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ സന്തോഷവാനാണ്. പുതിയ ക്ലബില്‍ ഒട്ടേറെ പ്രതീക്ഷയോടെയാണ് താന്‍ ഒപ്പുവെക്കുന്നതെന്നാണ് സൈനിംഗിന് ശേഷം ആരാധകരോട് വെളിപ്പെടുത്തിയത്.

എടികെ മോഹന്‍ ബഗാനെ ഇന്ത്യയിലെന്നല്ല ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റുമെന്നാണ് ആരാധകര്‍ക്ക് ഇന്ത്യന്‍ താരം നല്‍കുന്ന വാഗ്ദാനം.

‘എടികെ മോഹന്‍ ബംഗാനില്‍ ചേരുന്നത്തില്‍ ഞാന്‍ സന്തോഷവനാണ്, പരിശീലകരുമായും ഉടമകളുമായും ഞാന്‍ വിശദമായ ചാറ്റ് നടത്തിയിരുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇവിടെയുണ്ട്, ടീമിനോപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ ക്ലബ്ബിന്റെ ആരാധകരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എടികെ മോഹന്‍ ബഗാന്‍ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയില്‍ തന്നെ മികച്ച ക്ലബ്ബായി മാറും’ ജിങ്കന്‍ പറയുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട താരത്തെ നേരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ നിന്ന ജിങ്കന്‍ ഒടുവില്‍ വിദേശത്തേക്ക് ചേക്കേറാനുളള മോഹം ഉപേക്ഷിച്ച് രാവിലെ എടികെ മോഹന്‍ ബഗാനുമായുളള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

എടികെ മോഹന്‍ ബഗാനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകളും വന്‍ ഓഫറുമായി ജിങ്കന് പിന്നിലുണ്ടായിരുന്നു. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കന്‍ ഇപ്പോള്‍ പരിക്ക് മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തി.

നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.