ചരിത്രം പിറന്നു!, ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ജിങ്കന്‍
ഒടുലില്‍ എല്ലാ ആകാംക്ഷയ്ക്കും വിരാമയിട്ട് ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍. പ്രതിവര്‍ രണ്ട് കോടിയോളം രൂപ വേതനത്തിനാണ് ജിങ്കന്‍ അഞ്ച് വര്‍ഷത്തേക്ക് എടികെയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരമായി മാറി സന്ദേഷ് ജിങ്കന്‍.
കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട താരത്തെ നേരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ നിന്ന ജിങ്കന്‍ ഒടുവില്‍ വിദേശത്തേക്ക് ചേക്കേറാനുളള മോഹം ഉപേക്ഷിച്ച് രാവിലെ എടികെ മോഹന്‍ ബഗാനുമായുളള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.
എടികെ മോഹന്‍ ബഗാനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകളും വന്‍ ഓഫറുമായി ജിങ്കന് പിന്നിലുണ്ടായിരുന്നു. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കന്‍ ഇപ്പോള്‍ പരിക്ക് മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തി.
നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.
ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.