ബ്ലാസ്‌റ്റേഴസിന്റെ പരിഭവം മനസ്സില്‍ കൊണ്ടു, സമാശ്വാസവുമായി ജിങ്കന്‍

Image 3
FootballISL

അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം സ്‌പോട്‌സ് ഡേയില്‍ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം സന്ദേഷ് ജിങ്കന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ വികാരനിര്‍ഭരമായ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഒരു ഫുട്‌ബോളറെന്ന നിലയില്‍ താന്‍ എങ്ങനെയാണ് വളര്‍ന്ന് വന്നതെന്ന് വ്യക്തവും വികാരനിര്‍ഭരവുമായാണ് ജിങ്കന്‍ എഴുതിയത്.

എന്നാല്‍ ഈ കുറിപ്പില്‍ എവിടേയും കേരള ബ്ലാസ്റ്റേഴ്‌സിനെ ഒരു വിധത്തിലും പേരെടുത്ത് പരമാര്‍ശിക്കാതിരുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ജിങ്കനെ ഇന്നുകാണുന്ന നിലയിലേക്ക് ഉയര്‍ത്തിയ ക്ലബിന്റെ പേര് പോലും പരാമര്‍ശിക്കാതെ
ജിങ്കന്‍ ഈ കുറിപ്പ് അവസാനിച്ചതാണ് ആരാധകര്‍ക്കിടയില്‍ പരിഭവം ഉയരാന്‍ കാരണം.

https://www.instagram.com/p/CEeFMcDDmCh/

എന്നാല്‍ തൊട്ടടുത്ത ദിവസം ഗോള്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസ കൊണ്ട് മൂടി ആരാധകരുടെ പരിഭവത്തെ ജിങ്കന്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചിരിക്കുകയാണ്.

‘കേരള എന്റെ രണ്ടാമത്തെ വീടാണ്. അവിടെ ഉളളവരെല്ലാം എന്റെ കുടുംബമാണ്. 2014 മുതല്‍ ഞങ്ങള്‍ വേര്‍പപ്പിരിയാന്‍ തീരുമാനിച്ച ഈ നിമിശം വരെയും എന്റെ ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ സമങ്ങളിലൊന്നാണിത്. ഒരു കളിക്കാരനായും അതിലുപരി ഒരു വ്യക്തിയായും ഞാന്‍ വളര്‍ന്നത് ബ്ലാസ്റ്റേഴ്‌സിലുളള സമയത്താണ്’ ജിങ്കന്‍ പറയുന്നു.

‘ഞങ്ങള്‍ ഒരുപാട് നല്ലനിമിഷങ്ങളിലൂടെ കടന്ന് പോയി. രണ്ട് തവണ ഞങ്ങള്‍ ഫൈനലിലെത്തി. ഒരു കുടുംബം എന്ന അനുഭവമാണ് കേരളം എനിക്ക് സമ്മാനിച്ചത്’ ജിങ്കന്‍ കൂട്ടിചേര്‍ത്തു.

എന്റെ ജീവിതത്തില്‍ മറക്കാത്ത രണ്ട് കാര്യങ്ങളാണ് ഉളളതെന്നും അതിലൊന്ന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ നിമിഷമാണെങ്കില്‍ മറ്റൊരു ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി കളിച്ചതാണെന്നും ജിങ്കന്‍ പറഞ്ഞ് നിര്‍ത്തി.