Tag Archive: IPL 2020

  1. അവനെ അംഗീകരിക്കാന്‍ മടിയാണ്, പച്ചകള്ളങ്ങള്‍ പറഞ്ഞാണ് അവന്റെ നേട്ടങ്ങളെ വിലകുറയ്ക്കുന്നത്

    Leave a Comment

    ബിലാല്‍ ഹുസൈന്‍

    ഞാന്‍ 8.6 എകോണമിയില്‍ റണ്‍സ് ലീക്ക് ചെയ്യും. പക്ഷേ 13.31 ആവറേജിലും 9.31 സ്‌ട്രൈക്ക് റേറ്റിലും ഞാന്‍ നിങ്ങള്‍ക്ക് മുന്‍നിര ബാറ്റ്മാരുടെ വിക്കറ്റും തരും എന്ന് പറഞ്ഞാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഏത് ടി20 ടീമിനാണ് പ്രയാസം.

    ഹര്‍ഷല്‍ പട്ടേല്‍ ഈ സീസണില്‍ ആര്‍സിബിയ്ക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത് ഇതാണ്. ഒരിക്കലും അംഗീകരിക്കില്ല എന്ന് വാശിയുള്ളവര്‍ ഇതിനെ ഫ്‌ലൂക്ക് ആയും വണ്‍ ടൈം വണ്ടര്‍ ആയുമെല്ലാം എഴുതി തള്ളുമ്പോഴും അഞ്ച് മാസത്തിലധികമായി പര്‍പിള്‍ ക്യാപ് ഹര്‍ഷല്‍ താഴെ വെച്ചിട്ടില്ല എന്ന സത്യം അവരെ നോക്കി പല്ലിളിക്കുന്നുണ്ടാവും.

    ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ അണ്‍ക്യാപ്ഡ് പ്ലെയര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയ ഹര്‍ഷല്‍ അടുത്ത് നോട്ടമിടുന്നത് ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന റെക്കോഡ് ആണ്, ടി20 ലെജന്റ് ആയ ബ്രാവോ 2013 ല്‍ നേടിയ റെക്കോഡ് ഇത്തവണ ഹര്‍ഷല്‍ ഈസിയായി തന്നെ മറികടന്നേക്കും.

    ഇതൊക്കെ ഞങ്ങള്‍ എങ്ങനെയാണ് സഹിക്കുക? വല്ല സിഎസ്‌കെയോ മുംബൈ ഇന്‍സോ ആയിരുന്നു എങ്കില്‍ മാനേജ്‌മെന്റിന്റെ/ക്യാപ്റ്റന്റെ കഴിവ് എന്ന് പറഞ്ഞ് തള്ളാവുന്ന fariy tale story ആണ് ഇത്.. ആവറേജ് ബൗളര്‍ ഹീറോ ആവുന്ന കഥ..

    പക്ഷേ വന്നവരൊന്നും ഗുണം പിടിക്കാത്ത, പുറത്ത് പോവുന്നവര്‍ ഒക്കെ രക്ഷപ്പെടുന്ന ആര്‍സിബിയ്ക്ക് ഇതിലെങ്ങനെ പങ്ക് കൊടുക്കും. അവിടെ അതിന് പകരം ഉപയോഗിക്കാവുന്ന രണ്ട് മൂന്ന് വാക്കുകള്‍ ആണ് ‘ഫ്‌ലൂക്ക് ‘ -‘ ലക്ക് ‘ തുടങ്ങിയവ. ഹര്‍ഷല്‍ സ്ലോ ബോള്‍ എറിഞ്ഞ് Tail ender നെ കബളിപ്പിക്കുന്നു എന്ന പരാതി പോലും കേട്ടവരുണ്ട് ??

    സ്ലോ ബോള്‍ ക്രിക്കറ്റില്‍ നിരോധിച്ച സാധനമാണ് എന്നത് മാറ്റി നിര്‍ത്തിയാല്‍, ഹര്‍ഷല്‍ പട്ടേല്‍ വാലറ്റത്തെ ആണ് പറ്റിക്കുന്നത് എന്ന പരാമര്‍ശം പച്ചക്കള്ളമാണ് എന്നതാണ് വാസ്തവം. നേടിയ ഇരുപത്താറ് വിക്കറ്റുകളില്‍ ഇരുപതും മുന്‍നിര ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍ മാരും ഒക്കെയാണ്. ഇതില്‍ പൊള്ളാഡ്, ഹാര്‍ദിക്, റയുഡു പോലുള്ളവരെ രണ്ട് വട്ടം പറഞ്ഞു വിട്ടിട്ടുണ്ട്. ഫാഫ് ഡുപ്ലെസിസും പ്രിത്വി ഷോയും തുടങ്ങി ആന്ദ്രേ റസലും സുരേഷ് റൈനയും ഒക്കെ 26 ലെ വാലറ്റക്കാരാണ്.

    ടി20 ക്രിക്കറ്റില്‍ 8.6 എന്നത് ഒരു നല്ല എകോണമി അല്ല. പക്ഷെ അത് തീരെ മോശം എന്നും നിങ്ങള്‍ക്ക് വാദിക്കാന്‍ പറ്റില്ല. എങ്കില്‍ 8.4 എക്കണോമി ഉള്ള ബ്രാവോനെ ഒക്കെ സഹ ചെണ്ട ആയി പരിഗണിക്കേണ്ടി വരില്ലേ ??

    എനിക്ക് പേസില്ല.. സ്വിങില്ല.. സീമില്ല.. ഞാന്‍ വിക്കറ്റ് എടുക്കുന്നത് ബുദ്ധി കൊണ്ടാണ് എന്ന് പൊള്ളു പറഞ്ഞപ്പോ രോമാഞ്ചം കൊണ്ടവര്‍ സ്ലോ ബോള്‍ എറിഞ്ഞ് വിക്കറ്റ് എടുക്കുന്ന ഹര്‍ഷലിന്റെ ബുദ്ധിക്ക് കൈയ്യടി കൊടുക്കാതെ വിടുന്നത് മോശമല്ലേ ????

    എന്നും ‘sidekick’ ആവാന്‍ വിധിക്കപ്പെട്ട, ഹീറോ പരിവേഷമില്ലാത്ത ഒരു സാധാരണ മീഡിയം പേസറില്‍ നിന്നും ടീമിന്റെ ഹീറോ സ്ഥാനത്തേക്ക് പ്രമോഷന്‍ കിട്ടിയ ഹര്‍ഷലിന് ആഘോഷം ആക്കാനുള്ള സീസണാണ് ഇത്. ആര്‍സിബിയ്ക്ക് മിനിമം നാല് മാച്ച് ബാക്കിയുള്ളപ്പോള്‍, ബ്രാവോയുടെ റെക്കോഡ് തകര്‍ക്കാന്‍ ഹര്‍ഷലിന് കഴിയും എന്ന് തന്നെ വിശ്വസിക്കുന്നു.

    BTW.. തന്റെ ഒന്‍പതാം സീസണിലും 20 ലക്ഷം ബേസിക് സാലറി വാങ്ങുന്ന പുള്ളിക്ക് അടുത്ത സീസണില്‍ നല്ലൊരു കോണ്‍ട്രാക്ട് കൂടി കിട്ടാന്‍ ഈ പ്രകടനം തീര്‍ച്ചയായും സഹായകരമാവും

    കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

     

  2. യുഎഇ മാത്രമല്ല, ഐപിഎല്‍ നടത്താന്‍ മറ്റ് രണ്ട് സര്‍പ്രൈസ് രാജ്യങ്ങളെ കൂടി ബിസിസിഐ പരിഗണിക്കുന്നു

    Leave a Comment

    കോവിഡ് മാഹാമാരിയുടെ വ്യാപനം മൂലം പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്ലില്‍ പുനരാംഭിക്കാനുളള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. ഇതിനായി ഇന്ത്യയ്ക്ക് പുറത്തുളള ചില വേദികളെ കൂടി ബിസിസിഐ പരിഗണിക്കുന്നുണ്ട് എന്നാണ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യം അനുകൂലമാകുന്ന മുറയ്ക്കായിരിക്കും ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ തീരുമാനിക്കുക.

    ഇതിനായി മൂന്ന വിദേശരാജ്യങ്ങളാണ് വേദിയായി ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഐപിഎല്‍ നടന്ന യുഎഇയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഐപിഎള്‍ നടത്താന്‍ ബിസിസിഐ പദ്ധതിയിടുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ഇതില്‍ യുഎഇയില്‍ വെച്ച് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐയ്ക്ക് താല്പര്യം. എന്നാല്‍ ഐപിഎല്‍ നടത്താമെന്ന് ഉദ്ദേശിക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ അവിടുത്തെ കാലാവസ്ഥ കളിക്കാന്‍ ഒട്ടും അനുയോജ്യമല്ല. വളരെയേറെ ചൂടുകൂടിയ സമയമാണ് യുഎഇയില്‍ സെപ്റ്റംബര്‍.

    ഇചോടെയാണ് ഐപിഎല്‍ നടത്തിപ്പിന് മറ്റ് രാജ്യങ്ങള്‍ കൂടി സാധ്യത തേടുന്നത്. സെപ്റ്റംബര്‍ മാസം ഇംഗ്ലണ്ടിലെ കാലാവസ്ഥ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍യ അവിടേക്ക് വിദേശ താരങ്ങളെയെത്തിക്കുക ടീമുകള്‍ക്ക് കുറച്ച് കൂടി എളുപ്പമായിരിക്കുമെന്നതും ഐപിഎല്‍ വേദിയായി ഇംഗ്ലണ്ടിനെ പരിഗണിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നു.

    അതെസമയം മൂന്നാം വേദിയായാണ് ഓസ്‌ട്രേലിയയെ പരിഗണിക്കുന്നത്. ഇതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും, ബ്രോഡ്കാസ്റ്റര്‍മാരും സമ്മതമറിയ്‌ക്കേണ്ടതുണ്ട്.

  3. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സാലറി കൂട്ടിത്തരണമെന്ന് അമിത് മിശ്ര, സെവാഗിന്റെ ഒളിയമ്പ്

    Leave a Comment

    ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത ആവേശത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. വെറ്ററല്‍ സ്പിന്നര്‍ അമിത് മിശ്രയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌ന സമാനമായ വിജയം സ്വന്തമാക്കിയത്. കേവലം 24 റണ്‍സ് മാത്രം വഴങ്ങി രോഹിത്തിന്റേയും ഹാര്‍ദ്ദിക്കിന്റേയും പൊള്ളാഡിന്റേയും അടക്കം നാല് വിക്കറ്റുകളാണ് മിശ്ര സ്വന്തമാക്കിയത്.

    മത്സരശേഷം മിശ്ര തന്നോട് പറഞ്ഞ രസകരമായ ആവശ്യവും മിശ്രയെ കുറിച്ചുളള തന്റെ അഭിപ്രായങ്ങളും വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് രംഗത്തെത്തി. അമിത് മിശ്രയെ പ്രശംസകൊണ്ട് മൂടാനും സെവാഗ് മറന്നില്ല.

    എല്ലാവരോടും സൗമ്യനായി സംസാരിക്കുന്ന വ്യക്തിയാണ് അമിത് മിശ്ര. എല്ലാവരോടും പെട്ടെന്ന് അടുക്കും. അതിനാലാണ് അമിത് മിശ്ര ടീം അംഗങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതായത്. അമിത് മിശ്ര തോല്‍ക്കുമ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ക്കും വേദനിക്കും. അമിത് വിക്കറ്റ് വീഴ്ത്തുമ്പോള്‍ എല്ലാവരും അവനൊപ്പം സന്തോഷിക്കും, സെവാഗ് പറഞ്ഞു.

    ആദ്യ ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ ഞാന്‍ അമിത് മിശ്രയോട് നിനക്ക് എന്താണോ വേണ്ടത് എന്ന് ചോദിച്ചു. തന്റെ പ്രതിഫലം ദയവായി കൂട്ടിത്തരൂ എന്നാണ് അമിത് മിശ്ര പറഞ്ഞത്. ഇനി മറ്റൊരു ഹാട്രിക് നേടിയാലും കൂട്ടി ചോദിക്കാന്‍ സാധ്യതയില്ലാത്ത പാകത്തില്‍ പ്രതിഫലം ഇപ്പോള്‍ അമിത് മിശ്രയ്ക്ക് ലഭിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു.

    വളരെ നന്നായി അവന്‍ പന്തെറിഞ്ഞു. അതിനാലാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ്. രോഹിത്തിന് അമിത് മിശ്രയ്ക്കെതിരെ നോര്‍മല്‍ ഗെയിം കളിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ 60-70 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞാനെ എന്നും സെവാഗ് പറഞ്ഞു.

    ഐപിഎല്ലില്‍ നാല് കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമാണ് 38കാരനായ അമിത് മിശ്ര. 2008 മുതല്‍ ഐപിഎല്‍ കളിക്കുന്ന താരം ഇതിനോടകം തന്നെ 35 കോടിയിലേറെ രൂപ പ്രതിഫലമായി ഐപിഎല്ലില്‍ നിന്നും സ്വന്തമാക്കി കഴിഞ്ഞു.

     

  4. സഞ്ജുവിന് വന്‍ തിരിച്ചടി, ഐപിഎല്ലില്‍ നിന്നും പിന്‍മാറി രാജസ്ഥാന്‍ സൂപ്പര്‍ താരം

    Leave a Comment

    ഐ.പി.എല്ലിന്റെ പുതിയ സീസണിന്റെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടി. രാജസ്ഥാന്റെ സൂപ്പര്‍ താരവും ടീമിന്റെ അവിഭാജ്യ ഘടകവുമായ ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലില്‍ നിന്നും പിന്മാറി. കൈവിരലിന് പരിക്കേറ്റതോടെയാണ് ബെന്‍ സ്‌റ്റോക്‌സ് രാജസ്ഥാനെ ഞെട്ടിക്കുന്ന തീരുമാനം എടുത്തത്.

    സ്‌റ്റോക്‌സ് ചികിത്സയ്ക്കായി ഉടന്‍ തന്നെ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങും. രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

    പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തില്‍ ക്രിസ് ഗെയ്ലിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരിക്കേറ്റത്. മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് സ്റ്റോക്സ് എറിഞ്ഞത്. ബാറ്റിംഗില്‍ ഓപ്പണറായി ഇറങ്ങിയിട്ടും റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.

    ഇതോടെ രാജസ്ഥാനെ നയിക്കുന്ന സഞ്ജു സാംസണ്‍ ഗുരുതര പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. സ്റ്റോക്‌സിനെ മുന്‍ നിര്‍ത്തി തയ്യാറാക്കിയ ആസൂത്രളങ്ങളെല്ലാം പുതുക്കിപണിയേണ്ട ഗതിയിലാണ് രാജസ്ഥാന്‍.

    നേരത്തെ പരിക്കേറ്റതിനെ തുടര്‍ന്ന് മറ്റൊരു ഇംഗ്ലീഷ് താരം ജോേ്രഫ ആര്‍ച്ചറും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നാല് മത്സരത്തിന് ശേഷം ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആര്‍ച്ചറും സ്റ്റോക്‌സുമില്ലാതെയാകും ഇനിയുളള മൂന്ന് മത്സരങ്ങള്‍ രാജസ്ഥാന്‍ പൂര്‍ത്തിയാക്കേണ്ടത്.

    ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച ഡല്‍ഹിക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

  5. എല്ലാ ദൈര്‍ബല്യങ്ങളും മായ്ച്ചാണ് അവരുടെ വരവ്, ഓള്‍റൗണ്ടര്‍മാരാവും ഈ ടീമിന്റെ വിധി നിര്‍ണയിക്കുന്നത്

    Leave a Comment

    സല്‍മാന്‍ മുഹമ്മദ് ഷുഹൈബ്

    Team Preview: Chennai Super Kings
    My XI: Rituraj, Sam Curran, Suresh Raina, Ambati Rayudu, MS Dhoni, Moeen Ali, Ravindra Jadeja, Shardul Thakur, Dwayne Bravo/Lungi Ngidi, Deepak Chahar, Imran Tahir

    കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചെന്നൈ ഇത്തവണ എല്ലാ ബേസും കവര്‍ ചെയ്താണ് വന്നിരിക്കുന്നത് .. സാം കരനെ ഓപ്പണര്‍ ആക്കുന്നത് വഴി ഒരു എക്‌സ്‌പ്ലോസീവ് തുടക്കം ചെന്നൈക്ക് ടാര്‍ഗറ്റ് ചെയാം ..

    ഒരു നീണ്ട ഇടവേളക്ക് ശേഷം എത്തുന്ന റെയ്‌നയും കഴിഞ്ഞ ഐപിഎല്ലിന് ശേഷം കോംപ്റ്റിറ്റിവ് മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത ധോണിയും റായുഡുവും അടങ്ങുന്ന മധ്യ നിര എത്രത്തോളം എഫക്റ്റീവ് ആവും എന്നതിനെ ഡിപെന്‍ഡ് ചെയ്താവും ചെന്നൈയുടെ ടൂര്‍ണമെന്റ് സാധ്യതകള്‍ ..

    ജഡേജ, മൊയീന്‍, ശര്‍ദുള്‍ എന്നിവരുടെ വെടിക്കെട്ട് കാമിയോകള്‍ ആവും ചെന്നൈയുടെ ടോട്ടലുകള്‍ ഉയര്‍ത്തുക എന്ന് കരുതാം .. 7 ബോളിങ് ഓപ്ഷനുകള്‍ എങ്കിലും സ്റ്റാര്‍ട്ടിങ് XI ഇല്‍ ഉണ്ടാവും എന്നുള്ളത് ഒരു അഡ്വാന്റ്റേജ് ആണ്..

    ഓള്‍റൗണ്ടര്‍മാരാവും ഈ ടീമിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് .. എല്ലാ പൊസിഷനുകളിലേക്കും എക്‌സ്‌പെരിയെന്‍സ്ഡ് ബാക്കപ്പ് ഓപ്ഷനുകള്‍ ഉണ്ട് എന്നുള്ളത് ചെന്നൈക് ഗുണകരമാവും ..

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയുടെയും റൈനയുടെയും അവസാന കജഘ ആവാനും സാധ്യത ഉണ്ട്..

    Players to watch out: Shardul Thakur, Moeen Ali

    കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

     

  6. ഇത്തവണ ഐപിഎല്‍ കളിയ്ക്കുന്നത് 1000 റണ്‍സ് നേടാന്‍, ആ താരം ഉറച്ച് പറയുന്നു

    Leave a Comment

    ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനായാണ് റോബിന്‍ ഉത്തപ്പ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഉത്തപ്പ ഇറങ്ങിയതെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ഉത്തപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ രാജസ്ഥാന്‍ ഈ സീസണില്‍ താരലേലത്തിന് മുന്നെ തന്നെ ഉത്തപ്പയെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നു.

    എന്നാല്‍ ഈ സീസണില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍പില്‍ വെച്ചാണ് ഉത്തപ്പ ഇറങ്ങുന്നത്. ഒരൊറ്റ ഐപിഎല്‍ സീസണില്‍ 1000 റണ്‍സ് നേടുക എന്ന ലക്ഷ്യമാണ് മുന്‍പിലുള്ളതെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ ആദ്യമായി ഒരു സീസണില്‍ 1000 റണ്‍സ് കണ്ടെത്തുന്ന താരമാവാനാണ് ആഗ്രഹിക്കുന്നതെന്ന് ഉത്തപ്പ പറഞ്ഞു.

    973 റണ്‍സ് ആണ് ഒരു ഐപിഎല്‍ സീസണില്‍ ബാറ്റ്സ്മാന്‍ നേടിയ ഉയര്‍ന്ന റണ്‍സ്. വിരാട് കോഹ് ലിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.

    ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കൂടുതല്‍ മികവോടെ കളിക്കാന്‍ ആഗ്രഹിക്കുന്നത്. കരുത്തരായ എതിരാളികളാണ് അവര്‍. മുംബൈയെ തോല്‍പ്പിക്കുന്നതിലൂടെ മറ്റ് ടീമുകള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയും. എന്റെ ടീമിന് വേണ്ടി കഴിയുന്നത്ര വിജയങ്ങള്‍ക്കായി സംഭാവന നല്‍കുകയാണ് ലക്ഷ്യമെന്നും ഉത്തപ്പ പറഞ്ഞു.

    2014 ആണ് റോബിന്‍ ഉത്തപ്പയുടെ ഐപിഎല്ലിലെ മികച്ച സീസണുകളില്‍ ഒന്ന്. 660 റണ്‍സ് ആണ് ഇവിടെ ഉത്തപ്പ സ്‌കോര്‍ ചെയ്തത്. ഡൊമസ്റ്റിക് സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ വലിയ മികവ് കാണിച്ചാണ് റോബിന്‍ ഉത്തപ്പ ഐപിഎല്ലിലേക്ക് വരുന്നത് എന്നത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

  7. സ്മിത്ത് ഐപിഎല്‍ ഉപേക്ഷിച്ചേക്കുമെന്ന് ക്ലര്‍ക്ക്, കാരണമിതാണ്

    Leave a Comment

    2.2 കോടി രൂപയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് തന്റെ ഭാര്യയെ വിട്ട് ഐ.പി.എല്ലിന് വരുമെന്ന് കരുതുന്നില്ലെന്ന് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. സ്മിത്തിന് ലഭിച്ച തുക തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഈ തുകയ്ക്ക് സ്മിത്ത് കളിക്കാന്‍ വരുമോ എന്നറിയാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ക്ലര്‍ക്ക് പറഞ്ഞു.

    ‘ടി20യില്‍ സ്മിത്തിന് കഴിഞ്ഞ നാളുകളില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. എങ്കിലും ഇവിടെ സ്മിത്തിന് ലഭിച്ച തുക എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സ്മിത്ത്. കോഹ് ലി ഒന്നാം സ്ഥാനത്ത്. സ്മിത്ത് ടോപ് 3ല്‍ ഉണ്ട്.’ ക്ലര്‍ക്ക് പറഞ്ഞു.

    ‘എട്ട് ആഴ്ചത്തെ ടൂര്‍ണമെന്റ്. ക്വാറന്റൈന്‍ എല്ലാം കൂടി നോക്കുമ്പോള്‍ 11 ആഴ്ച എന്ന് കണക്കാക്കു. ഈ 11 ആഴ്ച 2.2 കോടി രൂപയ്ക്ക് വേണ്ടിയാണ് സ്മിത്ത് കുടുംബത്തേയും ഭാര്യയേയും വിട്ട് വരുന്നത്. സ്മിത്ത് കളിക്കാന്‍ വരുമോ എന്നറിയാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’ ക്ലര്‍ക്ക് പറഞ്ഞു.

    പുതിയ സീസണിന് മുമ്പായി രാജസ്ഥാന്‍ കൈവിട്ട സ്മിത്തിനെ 2.2 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഡല്‍ഹിയുടെ മുഖ്യ പരിശീലകനായിരിക്കെ ടീമിലേക്കുള്ള സ്മിത്തിന്റെ വരവ് വെറുതേ ആയിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

  8. ഐപിഎല്‍ കളിക്കാന്‍ അവനും വരുന്നു, മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തേക്കും

    Leave a Comment

    ന്യൂഡല്‍ഹി: ഇത്തവണത്തെ ഐ.പി.എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. 1097 താരങ്ങളാണ് ഇത്തവണത്തെ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    ചെന്നൈയില്‍ ഫെബ്രുവരി 18-ന് വൈകിട്ട് മൂന്ന് മണിയ്ക്കാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന താര ലേലം നടക്കുക.

    ഇക്കൂട്ടത്തിലാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ണ്ടെുല്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. നേരത്തെ മുംബൈയ്ക്കായി സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ഒരു മത്സരം കളിച്ചതോടെയാണ് അര്‍ജുന്‍ ഐപിഎല്‍ കളിക്കാനുളള യോഗ്യത നേടിയത്.

    സച്ചിന്റെ മകനായതിനാല്‍ തന്നെ മുംബൈ അടക്കമുളള ഏതെങ്കിലും ഒരു ടീം അര്‍ജുനെ അടിസ്ഥാന വില നല്‍കി ടീമിലെടുക്കാനുളള സാധ്യതയുണ്ട്.

    ഇത്തവണ 814 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 283 പേര്‍ വിദേശ താരങ്ങളും.മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിനുണ്ടാകുമെന്ന് ശ്രീ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 75 ലക്ഷമാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില.

    ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുമായി (2 കോടി രൂപ) 11 കളിക്കാരാണുള്ളത്:

    ഹര്‍ഭജന്‍ സിങ്, ഗ്ലെന്‍ മാക്‌സ്വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിങ്‌സ്, ലിയാം പ്ലങ്കറ്റ്, ജെയ്‌സന്‍ റോയ്, മാര്‍ക് വുഡ്, കോളിന്‍ ഇന്‍ഗ്രാം.

    ഒന്നര കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങള്‍

    ഡേവിഡ് മാലന്‍, മുജീബുര്‍ റഹ്മാന്‍, അലക്‌സ് കാരി, നേഥന്‍ കൂള്‍ട്ടര്‍നൈല്‍, ജൈ റിച്ചാഡ്‌സന്‍, മിച്ചല്‍ സ്വെപ്‌സന്‍, ടോം കറന്‍, ലൂയിസ് ഗ്രിഗറി, അലക്‌സ് ഹെയ്ല്‍സ്, ആദം ലിത്ത്, ആദില്‍ റാഷിദ്, ഡേവിഡ് വില്ലി.

    ഒരു കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങള്‍

    ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഷെല്‍ഡന്‍ കോട്രല്‍, ഉമേഷ് യാദവ്, ഹനുമ വിഹാരി

     

  9. ടീം രഹസ്യം ചോര്‍ത്താന്‍ ഡല്‍ഹി നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചു, പിന്നെ സംഭവിച്ചത്

    Leave a Comment

    യുഎഇയില്‍ നടന്ന ഐപിഎല്‍ 13ാം സീസണിനിടെ വാതുവെപ്പുകാരുടെ ഇടപെടല്‍ ഉണ്ടായതായി വെളിപ്പെടുത്തല്‍. ദക്ഷിണ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറാണെന്ന വ്യാജേന ഒരു നഴ്‌സ് വാതുവയ്പ്പിന് സഹായം തേടി ഇന്ത്യന്‍ താരത്തെ സമീപിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ചട്ടപ്രകാരം വിവരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഴിമതി വിരുദ്ധ വിഭാഗത്തെ ഈ താരം ഇക്കാര്യം അറിയ്ക്കുകയായിരുന്നു.

    ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരത്തെയാണ് സെപ്റ്റംബര്‍ 30ന് ഐപിഎല്ലിനിടെ നഴ്‌സ് സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്‌സ് ചോദിച്ചത്.

    ടീമിന്റെ ഉള്‍രഹസ്യങ്ങള്‍ തേടി ഡല്‍ഹിയില്‍നിന്നുള്ള നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ച വാര്‍ത്ത ബിസിസിഐ അഴിമതി വിരുദ്ധ ഏജന്‍സി തലവന്‍ അജിത് സിങ് സ്ഥിരീകരിച്ചു. അതേസമയം, ഈ സംഭവം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.

    ‘ഈ സംഭവം ഇന്ത്യന്‍ താരം ഐപിഎലിനിടെ തന്നെ ഞങ്ങളെ അറിയിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടീമിന്റെ രഹസ്യം തേടി താരത്തെ സമീപിച്ച വ്യക്തി സത്യത്തില്‍ പ്രഫഷനല്‍ വാതുവയ്പ്പുമായി ബന്ധമില്ലാത്തയാളാണ്’ അജിത് സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

    ‘സംഭവത്തെ വളരെ ഗൗരവമായിക്കണ്ട് തന്നെയാണ് അന്വേഷിച്ചത്. ഇതില്‍ ആരോപണവിധേയായ വ്യക്തിക്ക് ഇന്ത്യന്‍ താരത്തെ മുന്‍പുതന്നെ അറിയാമായിരുന്നു. അദ്ദേഹം ഇങ്ങനെയൊരാള്‍ സമീപിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ ഞങ്ങള്‍ എല്ലാ വിവരങ്ങളും ശേഖരിച്ചു. പിന്നീട് ഞങ്ങള്‍ അവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു. പക്ഷേ, പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ആ കേസ് അവസാനിപ്പിക്കുകയും ചെയ്തു’ അജിത് സിങ് പറഞ്ഞു.

    ഈ നഴ്‌സും ക്രിക്കറ്റ് താരവും തമ്മില്‍ ഏതാണ്ട് മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

  10. സൂപ്പര്‍ താരം ഐപിഎല്ലില്‍ നിന്നും പിന്മാറി, അമ്പരപ്പിക്കുന്ന പ്രഖ്യാപനം

    Leave a Comment

    ഐപിഎല്‍ 14ാം സീസണ്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഇത്തവണ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി തന്റെ സേവനം ഉണ്ടാക്കിലെന്നും എന്നാല്‍ താന്‍ കളിയില്‍ നിന്ന് വിരമിക്കുകയില്ലെന്നും വെറ്ററല്‍ താരം പറഞ്ഞു.

    ഐപിഎല്‍ നടക്കുന്ന സമയത്ത് കളിയില്‍ നിന്ന് മാറി നില്‍ക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും തന്റെ തീരുമാനം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊണ്ട ബംഗളൂരു മാനേജുമെന്റിന് താന്‍ നന്ദി പറയുന്നതായും സ്റ്റെയിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സ്റ്റെയ്ന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    ‘ഈ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് എല്ലാവരേയും അറിയിക്കുകയാണ്. മറ്റൊരു ടീമിന് വേണ്ടി കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ സമയം കളിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കാര്യങ്ങള്‍ മനസിലാക്കിയതിന് ആര്‍സിബിക്ക് നന്ദിട സ്റ്റെയ്ന്‍ കുറിച്ചു.

    അതെസമയം മറ്റ് ലീഗുകളില്‍ കളിച്ചേക്കുമെന്ന സൂചനയും സ്റ്റെയ്ന്‍ നല്‍കി. എന്തെങ്കിലും ചെയ്യാന്‍ എനിക്ക് അവസരം ലഭിക്കുന്ന ക്ലബിന് വേണ്ടി, താന്‍ ഇഷ്ടപ്പെടുന്ന കളി തുടരുമെന്നാണ് സ്റ്റെയ്ന്‍ വ്യക്തമാക്കിയത്.

    കഴിഞ്ഞ വര്‍ഷമാണ് സ്റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 439 വിക്കറ്റുകളാണ് സ്റ്റെയ്ന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ വീഴ്ത്തിയത്. ഐസിസിയുടെ ദശകത്തിലെ ടെസ്റ്റ് ടീമില്‍ സ്റ്റെയ്ന്‍ ഇടം നേടുകയും ചെയ്തിരുന്നു.

    എന്നാല്‍ 2020 ഐപിഎല്ലില്‍ മികവ് കാണിക്കാന്‍ സ്റ്റെയ്നിന് കഴിഞ്ഞില്ല. മൂന്ന് മത്സരം മാത്രം കളിച്ച സ്റ്റെയ്നിന് ഒരു വിക്കറ്റാണ് വീഴ്ത്താനായത്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റാണ് സ്റ്റെയ്നിന്റെ പേരിലുള്ളത്.