അവനെ അംഗീകരിക്കാന്‍ മടിയാണ്, പച്ചകള്ളങ്ങള്‍ പറഞ്ഞാണ് അവന്റെ നേട്ടങ്ങളെ വിലകുറയ്ക്കുന്നത്

ബിലാല്‍ ഹുസൈന്‍

ഞാന്‍ 8.6 എകോണമിയില്‍ റണ്‍സ് ലീക്ക് ചെയ്യും. പക്ഷേ 13.31 ആവറേജിലും 9.31 സ്‌ട്രൈക്ക് റേറ്റിലും ഞാന്‍ നിങ്ങള്‍ക്ക് മുന്‍നിര ബാറ്റ്മാരുടെ വിക്കറ്റും തരും എന്ന് പറഞ്ഞാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഏത് ടി20 ടീമിനാണ് പ്രയാസം.

ഹര്‍ഷല്‍ പട്ടേല്‍ ഈ സീസണില്‍ ആര്‍സിബിയ്ക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത് ഇതാണ്. ഒരിക്കലും അംഗീകരിക്കില്ല എന്ന് വാശിയുള്ളവര്‍ ഇതിനെ ഫ്‌ലൂക്ക് ആയും വണ്‍ ടൈം വണ്ടര്‍ ആയുമെല്ലാം എഴുതി തള്ളുമ്പോഴും അഞ്ച് മാസത്തിലധികമായി പര്‍പിള്‍ ക്യാപ് ഹര്‍ഷല്‍ താഴെ വെച്ചിട്ടില്ല എന്ന സത്യം അവരെ നോക്കി പല്ലിളിക്കുന്നുണ്ടാവും.

ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ അണ്‍ക്യാപ്ഡ് പ്ലെയര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയ ഹര്‍ഷല്‍ അടുത്ത് നോട്ടമിടുന്നത് ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന റെക്കോഡ് ആണ്, ടി20 ലെജന്റ് ആയ ബ്രാവോ 2013 ല്‍ നേടിയ റെക്കോഡ് ഇത്തവണ ഹര്‍ഷല്‍ ഈസിയായി തന്നെ മറികടന്നേക്കും.

ഇതൊക്കെ ഞങ്ങള്‍ എങ്ങനെയാണ് സഹിക്കുക? വല്ല സിഎസ്‌കെയോ മുംബൈ ഇന്‍സോ ആയിരുന്നു എങ്കില്‍ മാനേജ്‌മെന്റിന്റെ/ക്യാപ്റ്റന്റെ കഴിവ് എന്ന് പറഞ്ഞ് തള്ളാവുന്ന fariy tale story ആണ് ഇത്.. ആവറേജ് ബൗളര്‍ ഹീറോ ആവുന്ന കഥ..

പക്ഷേ വന്നവരൊന്നും ഗുണം പിടിക്കാത്ത, പുറത്ത് പോവുന്നവര്‍ ഒക്കെ രക്ഷപ്പെടുന്ന ആര്‍സിബിയ്ക്ക് ഇതിലെങ്ങനെ പങ്ക് കൊടുക്കും. അവിടെ അതിന് പകരം ഉപയോഗിക്കാവുന്ന രണ്ട് മൂന്ന് വാക്കുകള്‍ ആണ് ‘ഫ്‌ലൂക്ക് ‘ -‘ ലക്ക് ‘ തുടങ്ങിയവ. ഹര്‍ഷല്‍ സ്ലോ ബോള്‍ എറിഞ്ഞ് Tail ender നെ കബളിപ്പിക്കുന്നു എന്ന പരാതി പോലും കേട്ടവരുണ്ട് ??

സ്ലോ ബോള്‍ ക്രിക്കറ്റില്‍ നിരോധിച്ച സാധനമാണ് എന്നത് മാറ്റി നിര്‍ത്തിയാല്‍, ഹര്‍ഷല്‍ പട്ടേല്‍ വാലറ്റത്തെ ആണ് പറ്റിക്കുന്നത് എന്ന പരാമര്‍ശം പച്ചക്കള്ളമാണ് എന്നതാണ് വാസ്തവം. നേടിയ ഇരുപത്താറ് വിക്കറ്റുകളില്‍ ഇരുപതും മുന്‍നിര ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍ മാരും ഒക്കെയാണ്. ഇതില്‍ പൊള്ളാഡ്, ഹാര്‍ദിക്, റയുഡു പോലുള്ളവരെ രണ്ട് വട്ടം പറഞ്ഞു വിട്ടിട്ടുണ്ട്. ഫാഫ് ഡുപ്ലെസിസും പ്രിത്വി ഷോയും തുടങ്ങി ആന്ദ്രേ റസലും സുരേഷ് റൈനയും ഒക്കെ 26 ലെ വാലറ്റക്കാരാണ്.

ടി20 ക്രിക്കറ്റില്‍ 8.6 എന്നത് ഒരു നല്ല എകോണമി അല്ല. പക്ഷെ അത് തീരെ മോശം എന്നും നിങ്ങള്‍ക്ക് വാദിക്കാന്‍ പറ്റില്ല. എങ്കില്‍ 8.4 എക്കണോമി ഉള്ള ബ്രാവോനെ ഒക്കെ സഹ ചെണ്ട ആയി പരിഗണിക്കേണ്ടി വരില്ലേ ??

എനിക്ക് പേസില്ല.. സ്വിങില്ല.. സീമില്ല.. ഞാന്‍ വിക്കറ്റ് എടുക്കുന്നത് ബുദ്ധി കൊണ്ടാണ് എന്ന് പൊള്ളു പറഞ്ഞപ്പോ രോമാഞ്ചം കൊണ്ടവര്‍ സ്ലോ ബോള്‍ എറിഞ്ഞ് വിക്കറ്റ് എടുക്കുന്ന ഹര്‍ഷലിന്റെ ബുദ്ധിക്ക് കൈയ്യടി കൊടുക്കാതെ വിടുന്നത് മോശമല്ലേ ????

എന്നും ‘sidekick’ ആവാന്‍ വിധിക്കപ്പെട്ട, ഹീറോ പരിവേഷമില്ലാത്ത ഒരു സാധാരണ മീഡിയം പേസറില്‍ നിന്നും ടീമിന്റെ ഹീറോ സ്ഥാനത്തേക്ക് പ്രമോഷന്‍ കിട്ടിയ ഹര്‍ഷലിന് ആഘോഷം ആക്കാനുള്ള സീസണാണ് ഇത്. ആര്‍സിബിയ്ക്ക് മിനിമം നാല് മാച്ച് ബാക്കിയുള്ളപ്പോള്‍, ബ്രാവോയുടെ റെക്കോഡ് തകര്‍ക്കാന്‍ ഹര്‍ഷലിന് കഴിയും എന്ന് തന്നെ വിശ്വസിക്കുന്നു.

BTW.. തന്റെ ഒന്‍പതാം സീസണിലും 20 ലക്ഷം ബേസിക് സാലറി വാങ്ങുന്ന പുള്ളിക്ക് അടുത്ത സീസണില്‍ നല്ലൊരു കോണ്‍ട്രാക്ട് കൂടി കിട്ടാന്‍ ഈ പ്രകടനം തീര്‍ച്ചയായും സഹായകരമാവും

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

 

You Might Also Like