ഐപിഎല്‍ കളിക്കാന്‍ അവനും വരുന്നു, മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തേക്കും

ന്യൂഡല്‍ഹി: ഇത്തവണത്തെ ഐ.പി.എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. 1097 താരങ്ങളാണ് ഇത്തവണത്തെ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചെന്നൈയില്‍ ഫെബ്രുവരി 18-ന് വൈകിട്ട് മൂന്ന് മണിയ്ക്കാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന താര ലേലം നടക്കുക.

ഇക്കൂട്ടത്തിലാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ണ്ടെുല്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. നേരത്തെ മുംബൈയ്ക്കായി സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ഒരു മത്സരം കളിച്ചതോടെയാണ് അര്‍ജുന്‍ ഐപിഎല്‍ കളിക്കാനുളള യോഗ്യത നേടിയത്.

സച്ചിന്റെ മകനായതിനാല്‍ തന്നെ മുംബൈ അടക്കമുളള ഏതെങ്കിലും ഒരു ടീം അര്‍ജുനെ അടിസ്ഥാന വില നല്‍കി ടീമിലെടുക്കാനുളള സാധ്യതയുണ്ട്.

ഇത്തവണ 814 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 283 പേര്‍ വിദേശ താരങ്ങളും.മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിനുണ്ടാകുമെന്ന് ശ്രീ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 75 ലക്ഷമാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില.

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുമായി (2 കോടി രൂപ) 11 കളിക്കാരാണുള്ളത്:

ഹര്‍ഭജന്‍ സിങ്, ഗ്ലെന്‍ മാക്‌സ്വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിങ്‌സ്, ലിയാം പ്ലങ്കറ്റ്, ജെയ്‌സന്‍ റോയ്, മാര്‍ക് വുഡ്, കോളിന്‍ ഇന്‍ഗ്രാം.

ഒന്നര കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങള്‍

ഡേവിഡ് മാലന്‍, മുജീബുര്‍ റഹ്മാന്‍, അലക്‌സ് കാരി, നേഥന്‍ കൂള്‍ട്ടര്‍നൈല്‍, ജൈ റിച്ചാഡ്‌സന്‍, മിച്ചല്‍ സ്വെപ്‌സന്‍, ടോം കറന്‍, ലൂയിസ് ഗ്രിഗറി, അലക്‌സ് ഹെയ്ല്‍സ്, ആദം ലിത്ത്, ആദില്‍ റാഷിദ്, ഡേവിഡ് വില്ലി.

ഒരു കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങള്‍

ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഷെല്‍ഡന്‍ കോട്രല്‍, ഉമേഷ് യാദവ്, ഹനുമ വിഹാരി

 

You Might Also Like