ഇത്തവണ ഐപിഎല്‍ കളിയ്ക്കുന്നത് 1000 റണ്‍സ് നേടാന്‍, ആ താരം ഉറച്ച് പറയുന്നു

ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനായാണ് റോബിന്‍ ഉത്തപ്പ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഉത്തപ്പ ഇറങ്ങിയതെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ഉത്തപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ രാജസ്ഥാന്‍ ഈ സീസണില്‍ താരലേലത്തിന് മുന്നെ തന്നെ ഉത്തപ്പയെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നു.

എന്നാല്‍ ഈ സീസണില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍പില്‍ വെച്ചാണ് ഉത്തപ്പ ഇറങ്ങുന്നത്. ഒരൊറ്റ ഐപിഎല്‍ സീസണില്‍ 1000 റണ്‍സ് നേടുക എന്ന ലക്ഷ്യമാണ് മുന്‍പിലുള്ളതെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ ആദ്യമായി ഒരു സീസണില്‍ 1000 റണ്‍സ് കണ്ടെത്തുന്ന താരമാവാനാണ് ആഗ്രഹിക്കുന്നതെന്ന് ഉത്തപ്പ പറഞ്ഞു.

973 റണ്‍സ് ആണ് ഒരു ഐപിഎല്‍ സീസണില്‍ ബാറ്റ്സ്മാന്‍ നേടിയ ഉയര്‍ന്ന റണ്‍സ്. വിരാട് കോഹ് ലിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കൂടുതല്‍ മികവോടെ കളിക്കാന്‍ ആഗ്രഹിക്കുന്നത്. കരുത്തരായ എതിരാളികളാണ് അവര്‍. മുംബൈയെ തോല്‍പ്പിക്കുന്നതിലൂടെ മറ്റ് ടീമുകള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയും. എന്റെ ടീമിന് വേണ്ടി കഴിയുന്നത്ര വിജയങ്ങള്‍ക്കായി സംഭാവന നല്‍കുകയാണ് ലക്ഷ്യമെന്നും ഉത്തപ്പ പറഞ്ഞു.

2014 ആണ് റോബിന്‍ ഉത്തപ്പയുടെ ഐപിഎല്ലിലെ മികച്ച സീസണുകളില്‍ ഒന്ന്. 660 റണ്‍സ് ആണ് ഇവിടെ ഉത്തപ്പ സ്‌കോര്‍ ചെയ്തത്. ഡൊമസ്റ്റിക് സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ വലിയ മികവ് കാണിച്ചാണ് റോബിന്‍ ഉത്തപ്പ ഐപിഎല്ലിലേക്ക് വരുന്നത് എന്നത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

You Might Also Like