യുഎഇ മാത്രമല്ല, ഐപിഎല്‍ നടത്താന്‍ മറ്റ് രണ്ട് സര്‍പ്രൈസ് രാജ്യങ്ങളെ കൂടി ബിസിസിഐ പരിഗണിക്കുന്നു

കോവിഡ് മാഹാമാരിയുടെ വ്യാപനം മൂലം പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്ലില്‍ പുനരാംഭിക്കാനുളള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. ഇതിനായി ഇന്ത്യയ്ക്ക് പുറത്തുളള ചില വേദികളെ കൂടി ബിസിസിഐ പരിഗണിക്കുന്നുണ്ട് എന്നാണ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യം അനുകൂലമാകുന്ന മുറയ്ക്കായിരിക്കും ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ തീരുമാനിക്കുക.

ഇതിനായി മൂന്ന വിദേശരാജ്യങ്ങളാണ് വേദിയായി ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഐപിഎല്‍ നടന്ന യുഎഇയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഐപിഎള്‍ നടത്താന്‍ ബിസിസിഐ പദ്ധതിയിടുന്നുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ യുഎഇയില്‍ വെച്ച് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐയ്ക്ക് താല്പര്യം. എന്നാല്‍ ഐപിഎല്‍ നടത്താമെന്ന് ഉദ്ദേശിക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ അവിടുത്തെ കാലാവസ്ഥ കളിക്കാന്‍ ഒട്ടും അനുയോജ്യമല്ല. വളരെയേറെ ചൂടുകൂടിയ സമയമാണ് യുഎഇയില്‍ സെപ്റ്റംബര്‍.

ഇചോടെയാണ് ഐപിഎല്‍ നടത്തിപ്പിന് മറ്റ് രാജ്യങ്ങള്‍ കൂടി സാധ്യത തേടുന്നത്. സെപ്റ്റംബര്‍ മാസം ഇംഗ്ലണ്ടിലെ കാലാവസ്ഥ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍യ അവിടേക്ക് വിദേശ താരങ്ങളെയെത്തിക്കുക ടീമുകള്‍ക്ക് കുറച്ച് കൂടി എളുപ്പമായിരിക്കുമെന്നതും ഐപിഎല്‍ വേദിയായി ഇംഗ്ലണ്ടിനെ പരിഗണിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നു.

അതെസമയം മൂന്നാം വേദിയായാണ് ഓസ്‌ട്രേലിയയെ പരിഗണിക്കുന്നത്. ഇതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും, ബ്രോഡ്കാസ്റ്റര്‍മാരും സമ്മതമറിയ്‌ക്കേണ്ടതുണ്ട്.

You Might Also Like