സഞ്ജുവിന് വന്‍ തിരിച്ചടി, ഐപിഎല്ലില്‍ നിന്നും പിന്‍മാറി രാജസ്ഥാന്‍ സൂപ്പര്‍ താരം

Image 3
CricketIPL

ഐ.പി.എല്ലിന്റെ പുതിയ സീസണിന്റെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടി. രാജസ്ഥാന്റെ സൂപ്പര്‍ താരവും ടീമിന്റെ അവിഭാജ്യ ഘടകവുമായ ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലില്‍ നിന്നും പിന്മാറി. കൈവിരലിന് പരിക്കേറ്റതോടെയാണ് ബെന്‍ സ്‌റ്റോക്‌സ് രാജസ്ഥാനെ ഞെട്ടിക്കുന്ന തീരുമാനം എടുത്തത്.

സ്‌റ്റോക്‌സ് ചികിത്സയ്ക്കായി ഉടന്‍ തന്നെ സ്റ്റോക്സ് ഇംഗ്ലണ്ടിലേക്ക് മടങ്ങും. രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തില്‍ ക്രിസ് ഗെയ്ലിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരിക്കേറ്റത്. മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് സ്റ്റോക്സ് എറിഞ്ഞത്. ബാറ്റിംഗില്‍ ഓപ്പണറായി ഇറങ്ങിയിട്ടും റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.

ഇതോടെ രാജസ്ഥാനെ നയിക്കുന്ന സഞ്ജു സാംസണ്‍ ഗുരുതര പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. സ്റ്റോക്‌സിനെ മുന്‍ നിര്‍ത്തി തയ്യാറാക്കിയ ആസൂത്രളങ്ങളെല്ലാം പുതുക്കിപണിയേണ്ട ഗതിയിലാണ് രാജസ്ഥാന്‍.

നേരത്തെ പരിക്കേറ്റതിനെ തുടര്‍ന്ന് മറ്റൊരു ഇംഗ്ലീഷ് താരം ജോേ്രഫ ആര്‍ച്ചറും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നാല് മത്സരത്തിന് ശേഷം ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആര്‍ച്ചറും സ്റ്റോക്‌സുമില്ലാതെയാകും ഇനിയുളള മൂന്ന് മത്സരങ്ങള്‍ രാജസ്ഥാന്‍ പൂര്‍ത്തിയാക്കേണ്ടത്.

ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച ഡല്‍ഹിക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.