തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സാലറി കൂട്ടിത്തരണമെന്ന് അമിത് മിശ്ര, സെവാഗിന്റെ ഒളിയമ്പ്

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത ആവേശത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. വെറ്ററല്‍ സ്പിന്നര്‍ അമിത് മിശ്രയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്‌ന സമാനമായ വിജയം സ്വന്തമാക്കിയത്. കേവലം 24 റണ്‍സ് മാത്രം വഴങ്ങി രോഹിത്തിന്റേയും ഹാര്‍ദ്ദിക്കിന്റേയും പൊള്ളാഡിന്റേയും അടക്കം നാല് വിക്കറ്റുകളാണ് മിശ്ര സ്വന്തമാക്കിയത്.
മത്സരശേഷം മിശ്ര തന്നോട് പറഞ്ഞ രസകരമായ ആവശ്യവും മിശ്രയെ കുറിച്ചുളള തന്റെ അഭിപ്രായങ്ങളും വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് രംഗത്തെത്തി. അമിത് മിശ്രയെ പ്രശംസകൊണ്ട് മൂടാനും സെവാഗ് മറന്നില്ല.
എല്ലാവരോടും സൗമ്യനായി സംസാരിക്കുന്ന വ്യക്തിയാണ് അമിത് മിശ്ര. എല്ലാവരോടും പെട്ടെന്ന് അടുക്കും. അതിനാലാണ് അമിത് മിശ്ര ടീം അംഗങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതായത്. അമിത് മിശ്ര തോല്‍ക്കുമ്പോള്‍ മറ്റ് ടീം അംഗങ്ങള്‍ക്കും വേദനിക്കും. അമിത് വിക്കറ്റ് വീഴ്ത്തുമ്പോള്‍ എല്ലാവരും അവനൊപ്പം സന്തോഷിക്കും, സെവാഗ് പറഞ്ഞു.
ആദ്യ ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ ഞാന്‍ അമിത് മിശ്രയോട് നിനക്ക് എന്താണോ വേണ്ടത് എന്ന് ചോദിച്ചു. തന്റെ പ്രതിഫലം ദയവായി കൂട്ടിത്തരൂ എന്നാണ് അമിത് മിശ്ര പറഞ്ഞത്. ഇനി മറ്റൊരു ഹാട്രിക് നേടിയാലും കൂട്ടി ചോദിക്കാന്‍ സാധ്യതയില്ലാത്ത പാകത്തില്‍ പ്രതിഫലം ഇപ്പോള്‍ അമിത് മിശ്രയ്ക്ക് ലഭിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു.
വളരെ നന്നായി അവന്‍ പന്തെറിഞ്ഞു. അതിനാലാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ്. രോഹിത്തിന് അമിത് മിശ്രയ്ക്കെതിരെ നോര്‍മല്‍ ഗെയിം കളിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ 60-70 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞാനെ എന്നും സെവാഗ് പറഞ്ഞു.
ഐപിഎല്ലില്‍ നാല് കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമാണ് 38കാരനായ അമിത് മിശ്ര. 2008 മുതല്‍ ഐപിഎല്‍ കളിക്കുന്ന താരം ഇതിനോടകം തന്നെ 35 കോടിയിലേറെ രൂപ പ്രതിഫലമായി ഐപിഎല്ലില്‍ നിന്നും സ്വന്തമാക്കി കഴിഞ്ഞു.