ഭുംറയ്ക്ക് സംഭവിച്ചത് ഭീമാബദ്ധം,തിരിച്ചറിഞ്ഞതോടെ ഡ്രെസ്സിംഗ് റൂമിലേക്ക് ഓടി..
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഇന്ത്യന്‍ താരം ജസ്പ്രിത് ഭുംറയ്ക്ക് സംഭവിച്ച ഒരു അമളിയാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാകുന്നത്. മത്സരത്തിനിടെ ജേഴ്‌സി മാറി ധരിച്ച് ഭുംറ മൈതാനത്തിറങ്ങിയതാണ് ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ചത്. ഒരോവര്‍ പന്തെറിഞ്ഞ ശേഷമാണ് ഭുംറയ്ക്ക് അബദ്ധം മനസിലായത്.
ടെസ്റ്റിന്റെ അഞ്ചാം ദിവസം ഭുംറ ഇന്ത്യയുടെ സാധാരണ ടെസ്റ്റ് ജഴ്‌സി ധരിച്ച് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഒരു ഓവര്‍ പന്തെറിയുകയും ചെയ്തു. അതിനു ശേഷമാണ് ജെഴ്‌സി മാറിയ കാര്യം ശ്രദ്ധിച്ചത്. ഉടനെത്തന്നെ ഡ്രസിങ് റൂമിലേക്ക് ഓടിയ ഭുംറ പുതിയ ജെഴ്‌സി ധരിച്ചെത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രത്യേക ജേഴ്‌സി ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. ജേഴ്‌സിയുടെ മധ്യഭാഗത്ത് ഇന്ത്യ എന്നു പ്രിന്റ് ചെയ്തതാണ് സാധാരണ ജേഴ്‌സിയില്‍ നിന്നുള്ള ഈ ജേഴ്‌സിയുടെ ഡിസൈന്‍ വ്യത്യാസം.
സാധാരണ ടെസ്റ്റ് ജെഴ്‌സിയുടെ മധ്യത്തില്‍ പ്രധാന സ്‌പോണ്‍സറുടെ പേരാണ് ഉണ്ടാകുക. എന്നാല്‍ ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ജെഴ്‌സിയുടെ മധ്യത്തില്‍ രാജ്യത്തിന്റെ പേര് ഉണ്ടായിരിക്കണം എന്നതാണ് നിയമം. ബുമ്‌റയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ഇപ്പോള്‍.