പഞ്ചാബിന് ഇത്രയും വര്‍ഷത്തെ ഐപിഎല്‍ യാത്രയിലെ ഏറ്റവും ധന്യമായ ദിവസം, അവര്‍ ഞെട്ടിച്ചിരിക്കുന്നു

ടോണി ജോര്‍ജ്

2008, 2023 കാലഘട്ടത്തില്‍ 16 സീസണുകളിലും കളിച്ചിട്ട് ഒരു ട്രോഫി പോലും നേടാന്‍ കഴിയാത്ത ടീമുകളില്‍ ഒന്ന്..

എടുത്തു പറയത്തക്കതായി ഈ കാലയളവില്‍ ടീമെന്ന നിലയില്‍ കാര്യമായിട്ട് ഒന്നുമില്ല.

പക്ഷേ ഇന്ന് എട്ട് ബോള്‍ ബാക്കി നില്‍ക്കേ 261 എന്ന ടാര്‍ഗറ്റ് അവര്‍ ഈഡന്‍ ഗാര്‍ഡനില്‍ മറികടന്നു..

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ നേടിയ ഈ റെക്കോഡ് ചെയ്‌സ് പഞ്ചാബിന് ഇത്രയും വര്‍ഷത്തെ ഐപിഎല്‍ യാത്രയില്‍ ചെറിയ ഒരു ആശ്വാസം നല്‍കുമായിരിക്കും.

– ബെയര്‍‌സ്റ്റോ 108(48)
– പ്രഭ്‌സിമ്രാന്‍ 54(20)
– ശശാങ്ക് 68(28)*
– റൂസോ 26(16)

You Might Also Like