ലോകകപ്പിനുളള ഇന്ത്യന്‍ ജഴ്‌സി കണ്ട് ‘നിലവിളിച്ച്’ ഒരു വിഭാഗം ആരാധകര്‍

Image 3
CricketCricket News

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ സര്‍വത്ര നിരാശ. സാദാരണയില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് പുതിയ ജഴ്‌സി ഡിസൈനിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജഴ്‌സിയില്‍ നിന്നും നീല നിറത്തെ പതുക്കെ മാറ്റി കുങ്കുമനിറം അല്ലെങ്കില്‍ കാവിയാക്കാനുളള പദ്ധതിയുടെ ഭാഗമാണിതെന്നാണ് ആരാധകരില്‍ ചിലര്‍ വാദിക്കുന്നു.

നീല ജഴ്‌സിയില്‍ ഓറഞ്ച് നിറം കൂടി ചേര്‍ത്താണ് ടീം ഇന്ത്യയുടെ പുതിയ ജഴ്‌സി ഒരുക്കിയിരിക്കുന്നത്. ജഴ്‌സിയുടെ ചില ഭാഗത്തായി വെളള നിറവും കാണാം. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള വീഡിയോയിലൂടെയാണ് സ്‌പോണ്‍സര്‍മാരായ അഡിഡാസ് ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തെ അവതരപ്പിച്ചിരിക്കുന്നത്. ധരംശാല സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രകാശന വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോയില്‍ രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്,രവീന്ദ്ര ജദേജ എന്നിവരും അണിനിരന്നിട്ടുണ്ട്.

കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസ് തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വിഡിയോ പുറത്തുവിട്ടത്. പുതിയ ജഴ്‌സിയുമായി പറന്നുയരുന്ന ഒരു ഹെലിക്കോപ്റ്ററും അത് കണ്ട് ആകാംക്ഷയോടെ നോക്കി നില്‍ക്കുന്ന രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്,രവീന്ദ്ര ജദേജ എന്നിവരെയുമാണ് വിഡിയോയില്‍ കാണുന്നത്. ഒരു ജഴ്‌സി ഒരു രാജ്യം എന്നാണ് പുതിയ കുപ്പായത്തിന് അഡിഡാസ് നല്‍കിയിരിക്കുന്ന വിശേഷണം.