ലോകകപ്പ് ഹീറോയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇംഗ്ലണ്ട്, ഇതാണ് ജെന്റില്‍മാന്‍ ഗെയിം

ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് നേടിക്കൊടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഹെയ്ല്‍സിനെ പരസ്യമായി ശാസിച്ച് കൊണ്ടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

2009 ല്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രത്തിന്റെ പേരിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അടച്ചടക്ക കമ്മീഷന്റെ ഈ നടപടി. കൂട്ടുക്കാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ മുഖത്ത് കറുത്ത പെയിന്റ് അടിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ഇത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദമായത്. ഒടുവില്‍ ഹെയ്ല്‍സ് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ 3.3 നിര്‍ദേശം അലക്‌സ് ഹെയ്ല്‍സ് ലംഘിച്ചുവെന്ന് അച്ചടക്ക കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുന്‍പും താരങ്ങളുടെ പഴയ പോസ്റ്റുകള്‍ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നു. ടീമിലെ പേസന്‍ റോബിന്‍സനെതിരെ ഇത്തരത്തില്‍ ഇ സി ബി നടപടി സ്വീകരിച്ചിരുന്നു.

നേരത്തെ ലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഹെയ്ല്‍സ് താരം ഐസിസി ടി20 ലോകകപ്പിന് മുന്‍പായാണ് ടീമില്‍ തിരിച്ചെത്തിയത്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചായിരുന്നു ഹെയ്ല്‍സി തിരിച്ചുവരവ് ആസ്വദിച്ചത്.

You Might Also Like