ലോകകപ്പ് വരുന്നു, അഞ്ചാം സ്ഥാനത്ത് കളിക്കാന്‍ സഞ്ജു സാംസണ്‍

Image 3
CricketCricket News

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടി വരുമെന്ന് പരോക്ഷമായി സമ്മതിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്പോര്‍സിന്റെ ഷോയിലാണ് ലോകകപ്പിലെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സഞ്ജുവിനോടു ചോദ്യം ചോദിച്ചത്. ഇതു വളരെയധികം കുഴപ്പിക്കുന്ന ചോദ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടി.

ഞങ്ങളെല്ലാം അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ബാറ്റിങ് പൊസിഷനെക്കുറിച്ച് എല്ലാവരും ആലോചിക്കുകയും ചെയ്യുന്നുണ്ട്. സഞ്ജു എവിടെയാണ് ബാറ്റ് ചെയ്യുകയെന്നതാണ് പലരുടെയും ചോദ്യം’ സഞ്ജു പറയുന്നു.

പക്ഷെ ഇതേ പോലെ തന്നെ ഐപിഎല്ലില്‍ റോയല്‍സ് ടീമിനോടൊപ്പം കിരീടം നേടേണ്ടതും പ്രധാനമാണ്. ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഐപിഎല്ലില്‍ വിജയിക്കുകയെന്നതാണ്. കളിക്കാര്‍ ഈയൊരു ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സഞ്ജു ആവശ്യപ്പെട്ടു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാമനായി ഇറങ്ങിയാണ് അദ്ദേഹം മിന്നുന്ന പ്രകടനംന നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇന്ത്യന്‍ ടീമിനോടൊപ്പം സഞ്ജുവിനു ഇതേ പൊസിഷന്‍ ലഭിക്കാനിടയില്ല. ടീം ലൈനപ്പ് നോക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനും താഴെ അഞ്ചാം നമ്പറായിരിക്കും സഞ്ജുവിന് ലഭിച്ചേക്കുക.

അഞ്ചാമനായി ഇറങ്ങിയാല്‍ ഫിനിഷറുടെ റോള്‍ കൂടി സഞ്ജുവിനു ഏറ്റെടുക്കേണ്ടതായി വരും. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് സഞ്ജു.