സഞ്ജു ടീമിലെത്തിയത് കൊണ്ട് യാഥാര്‍ത്യം പറയാതിരിക്കാനാകില്ല, ഏറ്റവും മോശം ഇന്ത്യന്‍ ടി20 ടീമാണ് ഇത്

Image 3
CricketFan Zone

ഫൈസ് മാനു

നമ്മള്‍ സഞ്ജുവിന്റെ എന്‍ട്രി പറഞ്ഞു മറ്റുള്ള യാഥാര്‍ഥ്യങ്ങള്‍ കാണുന്നില്ല ..

സഞ്ജു ടീമില്‍ എത്തിയത് വളരെ സന്തോഷം ഇനി ആദ്യ ഇലവനില്‍ കൂടി വന്നെങ്കിലെ ആ സന്തോഷം ഇരട്ടിയാവൂ ..

അതിനിടക്ക് വേറെ ചില വസ്തുതകള്‍ നാം കാണാതെ പോകുന്നു ..ആദ്യം കോഹ്ലി , രോഹിത് , പാണ്ഡ്യാ എന്നിവരെ എന്തിനാണ് ഈ ടീമില്‍ എടുത്തത് ? ഒരുപാട് യുവ നിര( അശുതോഷ് , ശശാങ്ക് , റിങ്കു , തിലക് വര്‍മ്മ ) അത്യുജ്ജ്വല ഫോമില്‍ നില്‍ക്കുമ്പോള്‍ ഈ വയസ്സന്മാര്‍ എന്തിനു ?

നോക്കൂ കെഎള്‍ രാഹുലിനെ പോലെ തന്നെ ഈ മൂവര്‍സംഘത്തെയും ടീമില്‍ നിന്നും ഒഴിവാക്കി കൂടായിരുന്നോ ?

മറ്റൊന്ന് ബൗളിംഗ് നിര : ഇന്നലത്തെ മാച്ച് അടക്കം വെറും ചെണ്ടയായ ആര്‍ഷദീപ് സിങ് , സിറാജ് എന്നീ ഫോമില്‍ ഇല്ലാത്ത ഇവരെയൊക്കെ ടീമില്‍ തിരുകി കയറ്റുന്നത് എന്തിനു ? കഷ്ട്ടം തന്നെ

സെലക്ടര്‍മാര്‍ എന്തൊരു ദുരന്തമാ 2007 ലെപ്പോലെ ഒരു ടീം പ്രഖ്യാപനമാണ് ഇന്ന് ആവശ്യം ..പക്ഷെ ഈ സെലെക്ടിങ് പാനല്‍ ആവരുടെയൊക്കെയോ കക്ഷത്തില്‍ തൂങ്ങി ആടുന്ന പോലെ …