എന്തിന് രാഹുലിനെ പുറത്താക്കി സഞ്ജുവിനെ ടീമിലെടുത്തു, കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടര്‍

Image 3
CricketCricket News

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ഏറെ ചര്‍ച്ചയായിരുന്നല്ലോ. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ കെഎല്‍ രാഹുലിനെ പുറത്താക്കിയാണ് റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണിനേയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. മുംബൈയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അജിത് അഗാര്‍ക്കര്‍ സഞ്ജുവിനെ ടീമിലെടുത്തതിനെ കുറിച്ച് വിശദീകരിച്ചത്.

രാഹുല്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും അതിനാലാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും സഞ്ജുവിന് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനാകുമെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

‘രാഹുല്‍ ടോപ് ഓര്‍ഡറിലാണഅ ബാറ്റ് ചെയ്യുന്നത്. ഞങ്ങള്‍ മധ്യനിരയില്‍ കീപ്പ് ചെയ്യുന്ന വിക്കറ്റ് കീപ്പറെയാണ് അന്വേഷിച്ചത്. സഞ്ജുവിന് മധ്യനിരയില്‍ ഏറെ പിന്നിലായി ബാറ്റ് ചെയ്യാനാകുമെന്നാണ് ഞങ്ങള്‍ വിലയിരുത്തിയത്. അതാണ് പന്തിനെയും സഞ്ജുവിനേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണം’ അഗാര്‍ക്കര്‍ പറഞ്ഞു.

ടീം ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ഭുംറ, മുഹമ്മദ് സിറാജ്.