പൊട്ടിത്തെറിച്ച് ശാസ്ത്രി, ഈ ടീമിന് സ്‌കൂള്‍ ടീമിന്റെ നിലവാരം പോലുമില്ല

ഓസ്ട്രേലിയയ്ക്കെതിരെ നാല് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ ഏറെ പിന്നോട്ടുപോയി. അവര്‍ ഒരു മുന്‍നിര ടീമുമായും പൊരുത്തപ്പെടുന്നില്ലെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

വലിയ ടൂര്‍ണമെന്റുകളില്‍ ഫീല്‍ഡിങ് ഇന്ത്യയെ ബാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോട്‌സിനോട് സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി.

വര്‍ഷങ്ങളായി നിങ്ങള്‍ ഇന്ത്യയുടെ ടീമിനെ നോക്കൂ. അവിടെ യുവത്വവും അനുഭവപരിചയവും ഉണ്ട്. ഇവിടെ എനിക്ക് യുവാക്കളെ കാണാനായില്ല. അത് ഫീല്‍ഡിങ്ങിലും ബാധിച്ചു. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തെ ഇന്ത്യയുടെ ഫീല്‍ഡിങ് വിലയിരുത്തുകയാണെങ്കില്‍ ആ കാര്യത്തില്‍ മുന്‍നിര ടീമുകളുമായൊന്നും പൊരുത്തപ്പെടില്ല, വലിയ ടൂര്‍ണമെന്റുകളില്‍ ഇക്കാര്യം ടീമിനെ ബാധിക്കുമെന്നും ശാത്രി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ 208 റണ്‍സ് നേടിയിട്ടും ജയിക്കാന്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫീല്‍ഡിംഗിലെ പിഴവുകളും ബൗളര്‍മാരുടെ അച്ചടക്കമില്ലായ്മയും തോല്‍വിക്ക് കാരണമായി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം പറയുകയും ചെയ്തു. അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തു. യൂസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരെല്ലാം അടിമേടിച്ചു.

You Might Also Like