ഐപിഎല്ലിലെ കൊല്‍ക്കത്ത-ലഖ്‌നൗ മത്സരം, നെഞ്ചിടിപ്പ് മുഴുവന്‍ രാജസ്ഥാന്

Image 3
CricketCricket News

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടം പോയന്റ് പട്ടികയില്‍ ചില ഇളക്കങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുളള ഒന്നാണ. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ് ഈ മത്സരം ഉദ്യോഗത്തോടെ ഉറ്റുനോക്കുക.

ഈ മത്സരത്്തില്‍ വിജയം കൊല്‍ക്കയ്ക്കൊപ്പമാണെങ്കില്‍ ഏറെനാളുകള്‍ക്ക് ശേഷം പോയന്റ് പട്ടികയില്‍ രാജസ്ഥാനെ മറിടന്ന് അവര്‍ ഒന്നാമെത്തും. മറിച്ചാണെങ്കില്‍ തല്‍സ്ഥിതി തുടരും. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന് 16 പോയിന്റാണുള്ളത്. കൊല്‍ക്കത്തയ്ക്ക് നിലവില്‍ 14 പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാനെ മറികടക്കാം.

തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് കൊല്‍ക്കത്ത ഇന്ന് ലഖ്നൗവിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുംബൈക്കെതിരെ അവസാനം കളിച്ച മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരെല്ലാം വീണു. വെങ്കടേഷ് അയ്യറുടെയും മനീഷ് പാണ്ഡ്യയുടെയും ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്. എന്നാല്‍ ഇന്ന് ഓപ്പണിംഗില്‍ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും തകര്‍ത്തടിച്ചാല്‍ കൊല്‍ക്കത്തയെ പിടിച്ചുകെട്ടുക ലഖ്നൗവിന് എളുപ്പമാകില്ല. പിന്നീട് വരുന്നവരെല്ലാം അപകടകാരികള്‍.

മുംബൈക്കെതിരെ ബൗളിംഗ് യൂണിറ്റ് മിന്നും പ്രകടനം പുറത്തെടുത്തതാണ് മറ്റൊരു പ്രതീക്ഷ. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഫോമിലെത്തിയതും അവര്‍ക്ക് ആശ്വാസമാണ്. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും നയിക്കുന്ന സ്പിന്‍ ബൗളിംഗും എതിരാളികള്‍ കരുതിയിരിക്കണം.

ടേബിളില്‍ 12 പോയിന്റുമായി കൊല്‍ക്കത്തയ്ക്ക് തൊട്ടുപിന്നിലുണ്ട് ലഖ്നൗ. ജയിക്കാനായാല്‍ പ്ലേ ഓഫ് സാധ്യത സജീവമാകും. ഈ സീസണില്‍ ഇതിന് മുന്‍പ് കൊല്‍ക്കത്തയെ നേരിട്ടപ്പോള്‍ 8 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി അവര്‍ വഴങ്ങിയിരുന്നു. ഇതിന്റെ കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ലഖ്നൗ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്.