ധോണിയും ദുബെയും ഗോള്‍ഡണ്‍ ഡെക്ക്, ചെന്നൈയെ എറിഞ്ഞിട്ട് പഞ്ചാബ് കിംഗ്‌സ്

Image 3
CricketCricket News

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്.

ചെന്നൈയ്ക്കായി 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്കുവാദ് 21 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 32ഉം ഡെയ്ല്‍ മിച്ചല്‍ 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സും സ്വന്തമാക്കി.

ഷാര്‍ദുല്‍ താക്കൂര്‍ 11 പന്തില്‍ 17ഉം മിച്ചല്‍ സാത്‌നര്‍ 11 പന്തില്‍ 11ഉം മെയീന്‍ അലി 20 പന്തില്‍ 17ഉം റണ്‍സെടുത്തു. അജിന്‍ക്യ രഹാനെ (9), ശിവം ദുബെ (0), എംഎസ് ധോണി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേലും രാഹുല്‍ ചഹറും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും രാഹുല്‍ ചഹര്‍ 23 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷദീപ് സിംഗ് രണ്ടും സാം കറണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.