ഷമിയുണ്ടായിരുന്നെങ്കില്‍.., ഒടുവില്‍ തുറന്നടിച്ച് മില്ലറും

Image 3
CricketCricket News

ഐപിഎല്ലില്‍ ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ ഫൈനലിസ്റ്റുകളുമായി മാറിയ ഗുജറാത്ത് ടൈറ്റന്‍സിന് പക്ഷെ മൂന്നാം സീസണില്‍ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. സീസണില്‍ 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാല് മത്സരങ്ങളില്‍ മാത്രമാണ്ഗുജറാത്തിന് വിജയിക്കാനായത്. ഇതോടെ പ്ലേ ഓഫ് സാധ്യതയും അവസാനിക്കാറായ സ്ഥിയിലാണ്.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സിനോടും ഗുജറാത്ത് പരാജയപ്പെട്ടിരുന്നു. പിന്നാലെ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ഏറെ വിമര്‍ശനം നേരിടുകയാണ്്. ഇതിനിടെ ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവം ഏല്‍പിക്കുന്ന അഭാവത്തെ കുറിച്ച് തുറന്നുപറയുകയാണ് ഡേവിഡ് മില്ലര്‍.

പവര്‍പ്ലേയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന താരമാണ് ഷമി. വിക്കറ്റെടുക്കാനും റണ്‍റേറ്റ് കുറച്ചുനിര്‍ത്താനും ഷമിക്ക് സാധിക്കും. ഷമിയുടെ അഭാവത്തില്‍ പവര്‍പ്ലേയില്‍ ഗുജറാത്ത് വലിയ തിരിച്ചടികള്‍ നേരിടുന്നതായും മില്ലര്‍ പറഞ്ഞു.

അതെസമയം ശുഭ്മന്‍ ഗില്ലിനെ പ്രശംസിക്കാനും താരം മറന്നില്ല.

‘മികച്ച താരമാണ് ഗില്‍. പക്ഷേ ഒരു യുവതാരമെന്ന നിലയില്‍ ഗില്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. നായക സ്ഥാനത്ത് നിന്നുകൊണ്ട് താരം ടീമിനായി ഒരുപാട് ശ്രമിക്കുന്നുണ്ട്. കൂടുതല്‍ വലിയ താരമായി ഗില്‍ മാറുന്നതിന് ഇനി അധിക ദിവസം ഉണ്ടാകില്ലെന്നും മില്ലര്‍ വ്യക്തമാക്കി.