സിറാജിനെ നോക്കാതെ സുന്ദര്‍ തിരിഞ്ഞ് നടക്കുമ്പോള്‍ ഓര്‍മ്മ വന്നത് ക്ലൂസ്‌നറെയാണ്, നെഞ്ച് തകരുന്ന ഓര്‍മ്മ

Image 3
CricketTeam India

ജോര്‍ജ് തോമസ് കാത്തോലില്‍

1999 വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ അശ്രദ്ധ കൊണ്ട് റണ്‍ ഔട്ട് ആയ അലന്‍ ഡോണാള്‍ഡിനെ തിരിഞ്ഞ് നോക്കാതെ ലാന്‍സ് ക്ലൂസ്‌നര്‍ ഡ്രെസ്സിങ് റൂമിലേക്ക് നടന്ന് പോകുന്ന ഒരു രംഗമുണ്ട്.

ഇന്ന് സിറാജിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വാഷിംഗ്ടന്‍ സുന്ദര്‍ ഡ്രെസ്സിങ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ആദ്യം ഓര്‍മ വന്നത് ലാന്‍സ് ക്ലൂസ്നറിനെയാണ്.

നടക്കുന്നതിനിടയില്‍ ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുമ്പോള്‍ അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടമായതിന്റെ വേദന അദ്ദേഹത്തിന് ഉണ്ടായിക്കാണുമെന്നത് ഉറപ്പാണ്.

സിറാജിന്റെ വിക്കറ്റ് എടുത്ത ശേഷം സ്റ്റോക്‌സിന് പോലും തോന്നിക്കാണും ആ ഒരു വിക്കറ്റ് അപ്പോ വേണ്ടിയിരുന്നില്ല എന്ന്. Well played Sundar

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍