ഐപിഎല്ലില്‍ എല്ലാം തിരക്കഥ, തുറന്ന് പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍, ഗുരുതര ആരോപണങ്ങള്‍ പുറത്ത്

ഐപിഎല്ലില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കണ്ണുമടച്ച് വിശ്വസനിക്കാന്‍ കഴിയില്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐപിഎല്ലില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മുംബൈ ഇന്ത്യന്‍സും മത്സരിച്ചത്. പിന്നാലെ മത്സരത്തിന്റെ ടോസില്‍ കൃത്രിമത്വം നടത്തിയെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

എന്നാല്‍ ഈ വാദങ്ങള്‍ തെറ്റെന്ന് കൂടുതല്‍ കൃത്യമായ ദൃശ്യങ്ങള്‍ സഹിതം മറ്റൊരു കൂട്ടം ആരാധര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മത്സരത്തിന് മുമ്പായി അന്നത്തെ മത്സരത്തില്‍ ടോസിട്ട രീതി തെറ്റാണെന്ന് തരത്തില്‍ ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിസ് വിശദീകരിച്ചത് വിഷയം കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്.

സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സ് ഈ വാക്കുകള്‍ കേള്‍ക്കുന്നതായും കാണാം. ഈ ദൃശ്യങ്ങള്‍ക്ക് ശബ്ദമില്ലാത്തതിനാല്‍ ഇരുവരും പറയുന്നതെന്തെന്ന് വ്യക്തമല്ല. എങ്കിലും ഇരുവരും സംസാരിക്കുന്നത് ടോസിലെ കൃത്രിമത്വത്തെക്കുറിച്ചാണെന്ന് വ്യക്തം. ആ വീഡിയോ കാണാം

മത്സരത്തില്‍ ടോസ് നേടിയ ബംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസി സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിനയച്ചു. മൂന്നിന് 287 എന്ന റെക്കോര്‍ഡ് ടോട്ടല്‍ ഉയര്‍ത്താന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞു. ഏഴിന് 272 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ മറുപടി.

You Might Also Like