സഞ്ജുവിനെ ഇനിയും മാറ്റിനിര്‍ത്താനാകില്ല, തകര്‍പ്പന്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ലാറ

Image 3
CricketCricket News

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിനുളള പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുത്ത് സൂപ്പര്‍ താരം ബ്രയാന്‍ ലാറ. സ്റ്റാര്‍ സ്പോട്സിലൂടെയാണ് ബ്രയാന്‍ ലാറ തന്റെ മനസിലെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്. രോഹിത് ശര്‍മയാണ് ലാറയുടെ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, ജസ്പ്രീത് ഭുംറ എന്നീ സൂപ്പര്‍ താരങ്ങളും ലാറയുടെ ടീമിലുണ്ട്.

യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, മായങ്ക് യാദവ് എന്നിവര്‍ക്കും ലാറയുടെ ടീമില്‍ ഇടമുണ്ട്. വിക്കറ്റ് കീപ്പര്‍ റോളിലേക്ക് മലയാളി താരം സഞ്ജു സാംസണിനേയും റിഷഭ് പന്തിനേയും ലാറ പരിഗണിക്കുന്നുണ്ട്. ഇരുവരും മികച്ച ഫോമിലാണ് ഐപിഎല്ലില്‍ കളിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ കീഴില്‍ മികച്ച ഫോമിലാണുള്ളത്. രാജസ്ഥാന്‍ പോയന്റ് ടേബിളില്‍ ഒന്നാമതാണ്. ഓള്‍റൗണ്ടര്‍ ശിവം ദൂബെയേയും ലാറ തിരഞ്ഞെടുക്കുന്നുണ്ട്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസേന്ദ്ര ചാഹല്‍ എന്നിവര്‍ അടങ്ങുന്ന സ്പിന്‍ നിരയാണ് ലാറയുടെ ടീമുള്ളത്.

പേസര്‍മാരായി ബുംറയ്ക്കൊപ്പം അര്‍ഷ്ദീപ് സിംഗും സന്ദീപ് ശര്‍മയും മായങ്ക് യാദവും ടീമിലുണ്ട്. മെയ് ഒന്നിനാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നും സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഇടം നേടുമോ എന്നെല്ലാം അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ലാറ തിരഞ്ഞെടുക്കുന്ന, ലോകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ, ശിവം ദൂബെ, യുസ്വേന്ദ്ര ചാഹല്‍, മായങ്ക് യാദവ്.