വിഷ്ണുവും സിജുവും കേരളത്തിന്റെ വീരന്മാര്‍, ചുണക്കുട്ടികളുടെ ചൂടറിഞ്ഞ ഗെയ്ക്കുവാദിനും കൂട്ടര്‍ക്കും ഇന്ന് ഉറങ്ങാനാകില്ല

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

Vishnu Vinod you absolute beauty-! High Quality ?? coming at no.7-!

120-6 എന്ന അവസ്ഥയില്‍ ദയനീയ തോല്‍വി മുന്‍പില്‍ കണ്ടിടത്തു നിന്നും ഒരു മാസ്മരിക പാര്‍ട്ണര്‍ഷിപ് ! What a win -! ??

വിഷ്ണു വിനോദ് & സിജോമോന്‍ ജോസഫ് ????

ഋതുരാജ് -ത്രിപാഠി പാര്‍ട്ണര്‍ഷിപ്പിന്റെ സമയത്തു 320+ പോവും എന്നുകരുതിയ സ്‌കോറിനെ 291 ഇല്‍ ഒതുക്കിയ ബോളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട് !

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

മാച്ച് റിപ്പോര്‍ട്ട്: ഏഴാം വിക്കറ്റില്‍ അത്ഭുത കൂട്ടുകെട്ട്, ഐതിഹാസിക ജയവുമായി കേരളം

വിജയ് ഹാസരെ ട്രോഫിയില്‍ അവിശ്വസനീയ വിജയം സ്വന്തമാക്കി കേരളം. റുതുരാജ് ഗെയ്ക്കുവാദിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി മികവില്‍ കരുത്തരായ മഹാരാഷ്ട്ര ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ ആറ് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ഒരുഘട്ടത്തില്‍ ആറിന് 120 റണ്‍സ് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിടത്ത് നിന്നാണ് കേരളം അവിശ്വസനീയമായി തിരിച്ചുവന്ന് ജയം പിടിച്ചത്. ഏഴാം വിക്കറ്റില്‍ സെഞ്ച്വറി നേടിയ വിഷുണു വിനോദിന്റേയും അര്‍ധ സെഞ്ച്വറി നേടിയ സിജുമാന്‍ ജോസഫിന്റെയും മികവിലാണ് കേരളം ഐതിഹാസിക വിജയം സ്വന്തമാക്കിയത്.

വിഷ്ണു വിനോദ് 82 പന്തില്‍ എട്ട്് ഫോറും രണ്ട് സിക്‌സും അടക്കം കൃത്യം 100 റണ്‍സാണ് എടുത്തത്. സുജുമോന്‍ ജോസഫ് ആകട്ടെ 70 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 71 റണ്‍സും സ്വന്തമാക്കി. ഇരുവരും ഏഴാം വിക്കറ്റില്‍ 174 റണ്‍സികൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

നായകന്‍ സഞ്ജു സാംസണ്‍ 42 റണ്‍സെടുത്ത് പുറത്തായി. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ജലജ് സക്‌സേന 54 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 44 റണ്‍സും എടുത്തു.

റോഷന്‍ എസ് കുന്നുമ്മല്‍ (5), മുഹമ്മദ് അസറുദ്ദീന്‍ (2), വത്സല്‍ (18), സച്ചിന്‍ ബേബി (0) എന്നിങ്ങനെയാണ് മറ്റ് കേരള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മഹാരാഷ്ട്രയ്ക്കായി പല്‍ക്കര്‍ രണ്ടും ദാഡേ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഗെയ്ക്വാദിന്റെ 124 റണ്‍സിലും രാഹുല്‍ ത്രിപാഠിയുടെ 99ലും നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. നിധീഷ് എം ഡി 10 ഓവറില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മഹാരാഷ്ട്രയെ 300 കടക്കുന്നതില്‍ നിന്ന് തടുത്തത്.

ടോസ് നേടി മഹാരാഷ്ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. എന്നാല്‍ പിന്നീട് റുതുരാജ് ഗെയ്ക്വാദ്-രാഹുല്‍ ത്രിപാഠി സഖ്യം മൂന്നാം വിക്കറ്റില്‍ മത്സരത്തിന്റെ ഗിയര്‍ ഏറ്റെടുത്തു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മഹാരാഷ്ട്രയ്ക്ക് 22 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്ണു വിനോദിന്റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്നെയെ(9) സഞ്ജുവിന്റെ കൈകളിലാക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 195 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഗെയ്ക്വാദ്-ത്രിപാഠി സഖ്യം വിസ്മയ തിരിച്ചുവരവിലേക്ക് മഹാരാഷ്ട്രയെ പട നയിച്ചു. ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്ക്വാദ് ഒരിക്കല്‍ക്കൂടി സ്വപ്ന ഫോമിന് അടിവരയിട്ടു. ത്രിപാഠി പുറത്താകുമ്പോള്‍ 39.4 ഓവറില്‍ 217 റണ്‍സിലെത്തി മഹാരാഷ്ട്ര സ്‌കോര്‍. അഞ്ചാമനായി ക്രീസിലെത്തിയ നൗഷാദ് ഷെയ്ഖും(5) നിധീഷിന് വിക്കറ്റ് സമ്മാനിച്ചു.

എന്നാല്‍ പാറപോലെ ഉറച്ച ഗെയ്ക്വാദ് ആത്മവിശ്വാസത്തോടെ ടീമിനെ മികച്ച സ്‌കോറിലേക്ക് ആനയിച്ചു. വിശ്വേശര്‍ സുരേഷിന്റെ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്ക്വാദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 249.129 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സറും സഹിതം ഗെയ്ക്വാദ് 124 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കൂറ്റനടികളില്‍ നിന്ന് മഹാരാഷ്ട്രയെ കേരളത്തിന് തടുക്കാനായി. സ്വപ്നിലിനെയും(14), സോപിനേയും(5) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ കാസിയെ(20) ബേസില്‍ പുറത്താക്കി. പല്‍ക്കറും(4*), ചൗധരിയും(1*) പുറത്താകാതെ നിന്നു.

You Might Also Like