എബിഡിയോട് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോഹ്ലി

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഐപിഎല്ലില്‍ തന്റെ കരിയര്‍ അവസാനിക്കുന്നത് വരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ തുടരുമെന്ന് കോഹ്ലി പറയുന്നു. ബംഗളൂരുവിലെ സഹതാരം എബി ഡിവില്ലേഴ്‌സുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോഹ്ലി ഇക്കാര്യം പറയുന്നത്.

’12 വര്‍ഷമായി ഞാന്‍ ഇവിടെ. മനോഹരമായ യാത്രയായിരുന്നു അത്. ആര്‍സിബിക്ക് വേണ്ടി കിരീടം നേടുകയാണ് ഏറ്റവും വലിയ ലക്ഷ്യം. കിരീടത്തോട് നമ്മള്‍ പല വട്ടം അടുത്തു. പക്ഷേ ജയിക്കാനായില്ല. ഈ ടീം വിടുന്നതിനെ കുറിച്ച് ഒരിക്കലും ഞാന്‍ ആലോചിക്കില്ല’ കോഹ്ലി പറഞ്ഞു.

ബംഗളൂരുവില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും കരുതലും അവിശ്വസനീയമാണെന്നും അതാണ് ഈ ടീമിനൊപ്പം തന്നെ പിടിച്ചുനിര്‍ത്തുന്നതെന്നും കോഹ്ലി കൂട്ടിചേര്‍ത്തു.

12 ഐപിഎല്‍ സീസണിലും ഒരു ഫ്രഞ്ചൈസിക്ക് വേണ്ടി മാത്രം കളിച്ച ഒരേയൊരു താരം എന്ന റെക്കോര്‍ഡ് കോഹ്ലിയ്ക്ക് സ്വന്തമാണ്. 2013ലാണ് കോഹ് ലിയിലേക്ക് ആര്‍സിബിയുടെ നായക സ്ഥാനം എത്തുന്നത്. 17 കോടി രൂപയാണ് കോഹ് ലിയുടെ ഇപ്പോഴത്തെ പ്രതിഫലം.

You Might Also Like