കോഹ്ലി ടി20യില്‍ എടുക്കാചരക്കാകുന്നു, ടി20 ലോകകപ്പില്‍ അദ്ദേഹമൊരു ബാധ്യതയായേക്കും

യുസഫ് കളപ്പുരക്കല്‍

വിത്ത് ഓള്‍ ഡ്യൂ റെസ്പെക്ട് ടു ദി കിംഗ്, 15 ഓവര്‍ കഴിയുമ്പോള്‍ 43 പന്തില്‍ നിന്ന് 51 എടുത്തു ഔട്ട് ആവുന്നത് – പ്രത്യേകിച്ച് ഹൈദരാബാദിലെ ഹൈവേ വിക്കറ്റില്‍ – വളരെ ആവറേജ് ആയ ഒരിന്നിംഗ്‌സ് ആണ്. കോഹ്ലിയുടെ ടി20 സ്‌കില്‍സ് നന്നായി ഇടിഞ്ഞു കഴിഞ്ഞു.

പണ്ട് സച്ചിന് സംഭവിച്ചത് (അവസാനത്തെ ഏകദിന സെഞ്ച്വറി 2012 ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെതിരെ പുള്ളി കഷ്ടപ്പെട്ട് നേടിയത് 147 പന്തുകളില്‍ 114 ആയിരുന്നു) ഇന്ന് കോഹ്ലിക്കും സംഭവിക്കുന്നു. ഇതേ കോഹ്ലി ആ ഏഷ്യ കപ്പില്‍ പാകിസ്താനെതിരെ 147 പന്തുകളില്‍ അടിച്ചു കൂട്ടിയത് 183 ആയിരുന്നു.

പ്രായം എന്ന റിസ്‌ക് ഫാക്ടര്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എല്ലാ മികച്ച കളിക്കാര്‍ക്കും ഒരിക്കല്‍ അതിനു കീഴടങ്ങിയെ മതിയാകൂ. കോഹ്ലി ഐപിഎല്ലില്‍ ഇനിയും വേണം. പക്ഷെ ടി20 ലോകകപ്പിന് അദ്ദേഹം എത്ര മാത്രം എഫക്റ്റീവ് ആകും എന്ന് കണ്ടറിയേണ്ടി വരും.

With immense sadness – the king is truly past his prime, but is still staying relevant enough due to his impeccable fitness and hard work. He should make way to other young guns like Yashasvi Jaiswal and Abhishek Sharma in the shorter format for India.

– എന്ന് സങ്കടത്തോടെ ഒരു കടുത്ത വിരാട് കോഹ്ലി ആരാധകന്‍ –

 

You Might Also Like