അടിവീരന്മാര്‍ വെള്ളം കുടിച്ചു, മിന്നി ഹാര്‍ദ്ദിക്ക്, മുംബൈ ജയ പ്രതീക്ഷയില്‍

Image 3
CricketCricket News

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 174 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസസ് ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സാണ് നേടിയത്.

30 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് സണ്‍റൈസസിന്റെ ടോപ് സ്‌കോററായത്. നിതീഷ് കുമാര്‍ റെഡ്ഡി 15 പന്തില്‍ രണ്ട് ഫോറടക്കം 20 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 17 പന്തില്‍ രണ്ട്് സിക്‌സും ഫോറും സഹിതം പുറത്താകാതെ 35 റണ്‍സും നേടി.

മാര്‍ക്കോ ജാന്‍സണ്‍ (17), അഭിഷേക് ശര്‍മ്മ (11), മായങ്ക് അഗര്‍വാള്‍ (5), ഹെന്റിച്ച് ക്ലാസന്‍ (2), ഷഹ്ബാസ് അഹമ്മദ് (10), അബ്ദുല്‍ സമദ് (3) എന്നിങ്ങനെയാണ് മറ്റ് സണ്‍റൈസസ് ഹൈദരാബാദ് ബാറ്റര്‍മാരുടെ പ്രകടനം.

മുംബൈയ്ക്കായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയും പിയൂഷ് ചൗളയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. ഹാര്‍ദ്ദിക്ക് നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും പിയൂഷ് 33 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുംറയും അന്‍ഷന്‍ കംബോജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.