ശ്രീശാന്ത് തന്നെ കുറിച്ച് ദ്രാവിഡിനോട് കള്ളം പറഞ്ഞു, വെളിപ്പെടുത്തലുമായി സഞ്ജു

Image 3
CricketCricket News

ഐപിഎല്ലിലേക്കുളള തന്റെ വരവിനെ ഓര്‍ത്തെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍ പറയുന്ന വാക്കുകള്‍ വീണ്ടും വൈറലാകുന്നു. രാജസ്ഥാന്‍ റോയല്‍സിലേക്ക് താന്‍ എത്തിയതിന് പിന്നില്‍ മലയാളി സഹതാരം ശ്രീശാന്ത് ആണെന്ന് പറയുകയാണ് സഞ്ജു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു മത്സരത്തിനിടെ രാഹുല്‍ ദ്രാവിഡിനോട് ശ്രീശാന്ത് തന്റെ കാര്യം അവതരിപ്പിച്ചു. ‘കേരളത്തില്‍ ഒരു പയ്യനുണ്ട്. ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ ആറ് പന്തില്‍ ആറ് സിക്‌സ് നേടി. സത്യത്തില്‍ ശ്രീഭായ് അത് വെറുതെ ഒന്ന് തള്ളിയതാണ്. നമ്മുക്ക് ആ പയ്യന് ഒരവസരം നല്‍കാം. പിന്നാലെ തനിക്ക് അവസരം ലഭിച്ചു. അതില്‍ താന്‍ ബാറ്റ് ചെയ്യുന്നത് കണ്ട് ദ്രാവിഡ് സാറിന് ഇഷ്മായെന്നും സഞ്ജു വ്യക്തമാക്കി.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായി. 11 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മലയാളി താരത്തിന് രാജസ്ഥാന്‍ വിട്ടുപുറത്തുപോകേണ്ടി വന്നത്. 2016, 2017 സീസണില്‍ രാജസ്ഥാന്‍ ഐപിഎല്ലില്‍ നിന്ന് വിലക്ക് നേരിട്ടപ്പോള്‍ സഞ്ജു ഡല്‍ഹി ടീമിനൊപ്പമായിരുന്നു.

നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍. ശ്രീശാന്ത് ആകട്ടെ സഞ്ജുവിന്റെ വലിയ വിമര്‍ശകനായാണ് അറിയപ്പെടുന്നത്.