അക്കാര്യത്തില്‍ നിരാശനാണ്, ഒടുവില്‍ തുറന്ന് പറഞ്ഞ് കോഹ്ലി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടാനായെങ്കിലും പുറത്തായ രീതിയില്‍ താന്‍ നിരശാനാണെന്ന് തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി. ഫുള്‍ടോസ് പന്തില്‍ പുറത്തായതാണ് കോഹ്ലിയെ നിരശാപ്പെടുത്തുന്നത്.

‘ഫുള്‍ ടോസിനു പുറത്തായതില്‍ ഞാന്‍ നിരാശനായിരുന്നു. ഞാന്‍ നന്നായി കളിക്കുകയായിരുന്നു. ഈ പിച്ചില്‍ 175 റണ്‍സ് മതിയെന്ന് ഞാന്‍ സഹ താരങ്ങളോട് ഡ്രസിംഗ് റൂമില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ നന്നായി കളിച്ചു. ഉദ്ദേശിച്ച സ്‌കോറിലെത്തി. അത് മതിയെന്ന വിശ്വാസമുണ്ടായിരുന്നു’ കോഹ്ലി പറഞ്ഞു.

ഡല്‍ഹിക്ക് എതിരായ അര്‍ധ സെഞ്ച്വറി തികച്ചതോടെ ഈ ഐപിഎല്ലില്‍ മൂന്നാം ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. 34 പന്തില്‍ 50 റണ്‍സെടുത്ത് നില്‍ക്കെ ഫുള്‍ടോസ് പന്തില്‍ ഒരു സിക്‌സിന് ശ്രമിച്ചായിരുനന്നു കോഹ്ലി പുറത്തായത്.

അതെസമയം മത്സര ശേഷം കോഹ്ലി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയ്ക്ക് ഹസ്തദാനം കൊടുക്കാന്‍ വിസമ്മതിച്ചത് വിവാദമായിട്ടുണ്ട്. മത്സരത്തിനിടെ ഒരു ക്യാച്ച് പിടിച്ച കോഹ്ലി ഗാംഗുലിയ്‌ക്കെതിരെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയതും വാര്‍ത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

You Might Also Like