ധോണിയെ ആരെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കൂ, പകവീട്ടി ഇര്‍ഫാന്‍ പത്താന്‍

Image 3
CricketCricket News

ഇന്ത്യന്‍ ക്രിക്കറ്റിലെ വിശുദ്ധപശുവാണ എംഎസ് ധോണി. എന്തുചെയ്താലും ആരും ഒന്നും ചോദ്യം ചെയ്യാറില്ല. എന്നാല്‍ കാര്യങ്ങള്‍ അല്‍പം മാറുകയാണ്. നാല്‍പത് കഴിഞ്ഞിട്ടും ഐപിഎല്ലില്‍ തുടരുന്ന ധോണി നിലവില്‍ ചില വിമര്‍ശനങ്ങള്‍ക്ക് ഇരയാകുകയാണ്.

ഏറ്റവും ഒടുവില്‍ എം എസ് ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ആണ്. പഞ്ചാബ് കിങ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയിരുന്നു. ഒന്‍പതാമനായി ഇറങ്ങിയ ചെന്നൈ മുന്‍ നായകനെ ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചെന്നൈ വിജയം സ്വന്തമാക്കിയെങ്കിലും ധോണിയുടെ മോശം പ്രകടനം വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഈ സാഹചര്യത്തിലാണ് ഇര്‍ഫാന്‍ ധോണിക്കെതിരെ രംഗത്തെത്തിയത്.

‘ധോണി ഒന്‍പതാം നമ്പറില്‍ ബാറ്റുചെയ്യുന്നതുകൊണ്ട് ചെന്നൈയ്ക്ക് ഒരു ഗുണവും ഉണ്ടാകില്ല. അദ്ദേഹത്തിന് 42 വയസ്സാണ് പ്രായമെന്ന് എനിക്ക് അറിയാം. പക്ഷേ സീസണില്‍ മികച്ച ഫോമിലാണ് ധോണി. ടോപ്പ് ഓര്‍ഡറില്‍ ബാറ്റുചെയ്യാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം. കുറഞ്ഞത് നാലോ അഞ്ചോ ഓവറെങ്കിലും അദ്ദേഹം ബാറ്റുചെയ്യണം. അവസാനത്തെ ഒന്നോ രണ്ടോ ഓവര്‍ മാത്രം ധോണി ബാറ്റുചെയ്യുന്നതുകൊണ്ട് ചെന്നൈയ്ക്ക് യാതൊരു ഉപകാരവുമില്ല’, ഇര്‍ഫാന്‍ പറയുന്നു.

‘ഇനിയുള്ള മത്സരങ്ങളില്‍ 90 ശതമാനത്തിലും വിജയിച്ചാല്‍ മാത്രമാണ് ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കുക. ഫോമിലുള്ള സീനിയര്‍ താരമെന്ന നിലയില്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം’ ഇര്‍ഫാന്‍ പറഞ്ഞു.

‘മുംബൈയ്ക്കെതിരായ മത്സരത്തില്‍ ധോണി നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. പക്ഷേ ടീമിന് ധോണിയെ അത്യാവശ്യമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മുന്നെ ശര്‍ദ്ദുല്‍ താക്കൂറിനെ അയക്കുന്നത് അംഗീകരിക്കാനാവില്ല. സമീര്‍ റിസ്വിയും 15-ാം ഓവറില്‍ ഇറങ്ങാന്‍ തയ്യാറായിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ചെന്നൈയ്ക്ക് നല്ലതല്ല. കുറഞ്ഞത് നാല് ഓവറെങ്കിലും ബാറ്റ് ചെയ്യണമെന്ന് ആരെങ്കിലും ധോണിയോട് പറഞ്ഞുകൊടുക്കൂ’ ഇര്‍ഫാന്‍ പറഞ്ഞ് നിര്‍ത്തി.