സഞ്ജുവിന് പകരക്കാരനായി, അഗ്നിപരീക്ഷ അതിജയിക്കുമോ

Image 3
CricketCricket News

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയായി സഞ്ജു സാംസണിന്റെ പരിക്ക്. സഞ്ജു ടീമില്‍ നിന്ന് പുറത്തായതോടെ പകരക്കാരനായി പേസ് ബോളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഏഴാം സ്ഥാനത്തെത്തിയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. കേരളത്തിന് പുറമേ 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര മികച്ച റണ്‍റേറ്റുള്ള ഉത്തര്‍പ്രദേശ് എന്നിവരും ക്വാര്‍ട്ടറിലെത്തി.

ഡല്‍ഹിയും, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായ ഉത്തരാഖണ്ഡും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ നിന്നുള്ള വിജയികള്‍ എട്ടാം ടീമായി ക്വാര്‍ട്ടറിലെത്തും. ഈ മാസം എട്ടാം തിയതി ഡല്‍ഹിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്. മനോഹരന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം. അരുണ്‍, എം.ഡി. നിധീഷ്, എം.പി. ശ്രീരൂപ്, എസ്. ശ്രീശാന്ത്, എഫ്. ഫാനൂസ്, കെ.ജി. രോജിത്ത്, ബേസില്‍ തമ്പി.