തുര്‍ക്കിഷ് ചതി, സെമിയില്‍ വീരോചിതം തോറ്റ് മഞ്ഞപ്പട

Image 3
CricketFootball

ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുളള ട്വിറ്റര്‍ പോരാട്ടത്തിന്റെ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. തുര്‍ക്കിയിലെ വലിയ ക്ലബായ ട്രാബ്‌സോണ്‍സ്‌പോറാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്.

51 ശതമാനം വോട്ട് നേടിയാണ് ട്രാബ്‌സോണ്‍സ്‌പോറിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സ് 49 ശതമാനം വോട്ടും സ്വന്തമാക്കി.

മൂന്ന് ലക്ഷത്തോളം ആരാധകരാണ് ഇരുക്ലബുകള്‍ക്കുമായി വോട്ട് ചെയ്തത്. ക്വാര്‍ട്ടറില്‍ മറ്റൊരു തുര്‍ക്കിഷ് ക്ലബായിരുന്ന ഗാലറ്റെറെസെറെ ആയിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനായയത്. ഇരുക്ലബുകളുടേയും കാണികള്‍ ഒന്നിച്ച് ചേര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തിരെ തിരിയുകയായിരുന്നു.

സാന്‍ ബാസ് മീഡിയ എന്ന അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു റിസേര്‍ച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബാംദുങിനെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്.