ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് നിര്‍ണ്ണായക കോള്‍, നിര്‍ണ്ണായക വിവരം നല്‍കി മലയാളി താരം

രാജസ്ഥാന്‍ റോയന്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുമോ?. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ ചോദ്യത്തിന് ഉത്തരവുമായാണ്. ഗുജറാത്തിനെതിരേയും മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ റിഷഭ് പന്തായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെന്നാണ് കരുതുന്നത്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളാണ് ഇപ്പോള്‍ സഞ്ജുവിന്റെ ലക്ഷ്യം.

കെഎല്‍ രാഹുലും ഈ സ്ഥാനത്തിനായി മല്‍സരിക്കുന്നുണ്ടെങ്കിലും തനിക്കു തന്നെ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് റോയല്‍സ് നായകന്‍. അതിനിടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തനിക്കു ഇതിനകം കോള്‍ വന്നു കഴിഞ്ഞുവെന്ന നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് സഞ്ജു. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സഞ്ജു ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

ഒരു ഫോട്ടോയാണ് സഞ്ജു ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കില്‍ ഇരിക്കുന്ന സഞ്ജുവിനു ആരോ ഫോണ്‍ ചെവിയിലേക്കു വച്ചു കൊടുക്കുന്നതാണ് ഫോട്ടോയിലുള്ളത്. പഴയ മോഡലിലുള്ള പച്ച നിറമുള്ള ലാന്റ് ഫോണാണിത്.

ഫോട്ടോയ്ക്കൊപ്പം മറ്റൊന്നും തന്നെ സഞ്ജു കുറിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടു തന്നെ എന്തായിരിക്കും അദ്ദേഹം ഉദ്ദേശിച്ചതെന്നു തല പുകയ്ക്കുകയാണ് ആരാധകര്‍. യഥാര്‍ഥത്തില്‍ ഈ ഐപിഎല്ലിനിടെ ഇറങ്ങിയ സഞ്ജു അഭിനയിച്ച സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഒരു പരസ്യ വീഡിയോയിയില്‍ നിന്നുള്ള ദൃശ്യമാണിത്. ഒരു ഡോണായിട്ടാണ് ഈ പരസ്യത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സഞ്ജു പങ്കുവച്ച ഈ ഫോട്ടോയ്ക്കു പല അര്‍ഥങ്ങളും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഭൂരിഭാഗം പേരും ഇതു ലോകകപ്പ് ടീമിലേക്കു തനിക്കു കോള്‍ വന്നിട്ടുണ്ടെന്നതിന്റെ സൂചനയായാണ് വ്യാഖ്യാനിക്കുന്നത്. ഫോട്ടോയ്ക്കു താഴെ ആരാധകരില്‍ ചിലര്‍ ഇക്കാര്യം കുറിക്കുകയും ചെയ്തിട്ടുണ്ട്. ടീമംഗവും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറായ ജോസ് ബട്ലറും ഫോട്ടോയ്ക്കു കമന്റിട്ടിട്ടുണ്ട്. ഹലോ പനിഷ്? എന്നായിരുന്നു അദ്ദേഹം കുറിച്ചത്. റോയല്‍സിലെ മറ്റൊരു ടീമംഗവും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചഹലും രസകരമായ കമന്റാണ് നല്‍കിയിട്ടുള്ളത്. ചിന്റു ഡോണ്‍ എന്നായിരുന്നു ചഹലിന്റെ കമന്റ്.

അതേസമയം, ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു രണ്ടാംസ്ഥാനത്തുണ്ട്. റിഷഭാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. ആഴ്ചകളോളം ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനം സഞ്ജുവിനായിരുന്നു. പിന്നീട് രാഹുലും റിഷഭുമെല്ലാം മുന്നിലേക്കു കയറി വരികയായിരുന്നു. റോയല്‍സിനായി എട്ടു മല്‍സരങ്ങളില്‍ നിന്നും 62.80 ശരാശരിയില്‍ 152.42 സ്ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. റിഷഭാവട്ടെ ഒരു മല്‍സരം കൂടുതല്‍ കളിച്ചുകഴിഞ്ഞു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 48.85 ശരാശരിയില്‍ 161.32 സ്ട്രൈക്ക് റേറ്റില്‍ 342 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കൂടുതല്‍ റണ്‍സുള്ള മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ രാഹുലാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 37.75 ശരാശരിയില്‍ 141.12 സ്ട്രൈക്ക് റേറ്റില്‍ 302 റണ്‍സ് അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു

 

You Might Also Like