കൊല്‍ക്കത്തയ്ക്ക് മത്സരം ജയിക്കാന്‍ ഒരു അവകാശവും ഉണ്ടായിരുന്നില്ല, തുറന്നടിച്ച് വാട്‌സണ്‍

Image 3
CricketCricket News

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് യാതൊരു അവകാശവുമില്ലായിരുന്നുവെന്ന് തുറന്നടിച്ച് ഷെയ്ന്‍ വാട്‌സണ്‍. മുംബൈ ടീമിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് മത്സരം കൊല്‍ക്കത്തയ്ക്ക് തളികയില്‍ വെച്ച് കൊടുത്തതെന്നും വാട്‌സണ്‍ വിലയിരുത്തുന്നു.

ഒരു ഘട്ടത്തില്‍ അഞ്ചിന് 57 എന്ന് തകര്‍ന്ന ടീമാണ് കൊല്‍ക്കത്ത. പിന്നെ അവരുടെ താരങ്ങള്‍ മികച്ച പോരാട്ടം കാഴ്ചവെച്ചു. എന്നാല്‍ അതിന് കാരണമായത് മുംബൈ ടീമിന്റെ തീരുമാനങ്ങളാണെന്ന് പറയുകയാണ് വാട്‌സണ്‍.

മുംബൈ ഇന്ത്യന്‍സ് നടത്തിയ ചില ബൗളിംഗ് തീരുമാനങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. അത് കൊല്‍ക്കത്തയ്ക്ക് മേല്‍ക്കൈ നല്‍കി. മത്സരത്തിന്റെ തുടക്കത്തിലും അവസാനവും കൊല്‍ക്കത്ത വിക്കറ്റ് നഷ്ടപ്പെടുത്തി. എന്നാല്‍ മധ്യഓവറുകളില്‍ അനായാസം റണ്‍സ് അടിച്ച് കൂട്ടാന്‍ കഴിഞ്ഞെന്നും വാട്‌സണ്‍ ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 169 റണ്‍സിന് ഓള്‍ ഔട്ടായി. വെങ്കിടേഷ് അയ്യര്‍ നേടിയ 70, മനീഷ് പാണ്ഡെ 42 എന്നിവര്‍ നന്നായി കളിച്ചു. മറുപടി പറഞ്ഞ മുംബൈ 145 റണ്‍സിന് എല്ലാവരും പുറത്തായി. സൂര്യുകുമാര്‍ യാദവിന്റെ 56 റണ്‍സാണ് മുംബൈ നിരയുടെ കരുത്തായത്