ഒടുവില്‍ ആര്‍സിബി ജയിച്ചു, ഹൈദരാബാദിന് കൂറ്റന്‍ തോല്‍വി

ഐപിഎല്ലില്‍ പാരാജയങ്ങളുടെ പടുകുഴില്‍ നിന്ന് ഒടുവില്‍ ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. കരുത്തരായ സണ്‍റൈസസ് ഹൈദരാബാദിനെ 35 റണ്‍സിനാണ് ആര്‍സിബി തകര്‍ത്തത്. ആര്‍സിബി ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസസ് ഗൈദരാബാദിന് 20 ഓവറില്‍ എട്ട് വികക്റ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുക്കാനെ ആയുള്ളു. ഐപിഎല്ലിലെ ഈ സീസണിലെ രണ്ടാമത്തെ മാത്രം ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്,

വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ മുന്‍നിര തകര്‍ന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. 37 പന്തില്‍ ഒരു ഫോറും സിക്‌സും സഹിതം പുറത്താകാതെ 40 റണ്‍സെടുത്ത ഷഹ്ബാസ് അഹമ്മദാബാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. നായകന്‍ പാറ്റ് കമ്മിന്‍സ് 15 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 31ഉം അഭിഷേക് ശര്‍മ്മ 13 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്തു. മറ്റാര്‍ക്കു എസ് ആര്‍ എച്ച് നിരയില്‍ തിളങ്ങാനായില്ല.

ട്രാവിഡ് ഹെഡ് (1), എയ്ഡലന്‍ മാര്‍ക്കരം (7), നിതീഷ് കുമാര്‍ (13), ഹെന്റിച്ച് ക്ലാസന്‍ (7), അബ്ദുല്‍ സമദ് (10), ഭുവനേശ്വര്‍ കുമാര്‍ (13), ജയന്ത് ഉനാദ്കട് (8*) എന്നിങ്ങനെയായിരുന്നു മറ്റ് ഹൈദരാബാദ് ബാറ്റര്‍മാരുടെ പ്രകടനം.

ആര്‍സിബിയ്ക്കായി സ്വാപ്‌നില്‍ സിംഗും കരണ്‍ ശര്‍മ്മയും കമാറൂണ്‍ ഗ്രീനും രണ്ട് വിക്കറ്റെടുത്തു. വില്‍ ജാക്കും യാഷ് ദയാലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയ്ക്കായി വിരാട് കോഹ്ലിയും രജത് പട്ടീദാറും അര്‍ധ സെഞ്ച്വറി നേടിയരുന്നു. പട്ടീദാര്‍ വെരും 20 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 50ഉം കോഹ്ലി 43 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 51ഉം റണ്‍സാണ് എടുത്തത്.

You Might Also Like