കൊടുങ്കാറ്റ് പോലും നാണിക്കും വെടിക്കെട്ടുമായി നരെയന്‍, രമണ്‍ദീപിന്റെ അത്ഭുത ഫിനിഷിംഗ്, കെകെആറിന് കൂറ്റന്‍ സ്‌കോര്‍

Image 3
CricketCricket News

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 236 റണ്‍സ് വിജയലക്ഷ്യം. ടോസ്് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സെടുത്തത്.

തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സുനില്‍ നരെയെന്റെ മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോറിലെത്തിയത്. വെറും 39 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 81 റണ്‍സാണ് നരെയെന്‍ അടിച്ചെടുത്തത്.

ഫില്‍ സാള്‍ട്ട് 14 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സും രഘുവംശി 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സും രമണ്‍ദീപ് സിംഗ് വെറും ആറ് പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 25 റണ്‍സും സ്വന്തമാക്കി.

റസ്സല്‍ (12), റിങ്കു സിംഗ് (16) ശ്രേയസ് അയ്യര്‍ (23) എന്നിവരും മോശമാക്കിയില്ല.

ലഖ്‌നൗവിനായി നവീനുല്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങി. യാഷ് താക്കൂറും രവി ബിഷ്‌ണോയും യുദ്വീര്‍ സിംഗും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.