അവരെല്ലാം കൂട്ടത്തോടെ പുറത്താകും, ലോകകപ്പ് ടീമിനെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

ഐപിഎല്ലില്‍ വാശിയേറിയ പോരാട്ടം പുരോഗമിക്കുമ്പോള്‍ എല്ലാ കണ്ണും ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ കുറിച്ചുളള ചര്‍ച്ചകളിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ഒരു കൂട്ടം താരങ്ങളാണ് ഇന്ത്യന്‍ ടീമിലേക്ക് മത്സരിക്കുകയാണ്.

എന്നാല്‍ നന്നായി കളിക്കുന്നുണ്ടെങ്കിലും റിയാന്‍ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശര്‍മ്മ, ഹര്‍ഷിത് റാണ തുടങ്ങിയ യുവ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്വന്റി 20 ലോകകപ്പ് ഒരു വലിയ ടൂര്‍ണമെന്റാണ്. റിയാന്‍ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശര്‍മ്മ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ക്രിക്കറ്റ് കളിച്ചിട്ടുപോലുമില്ല. എന്നാല്‍ ഐപിഎല്ലില്‍ ഇവരെല്ലാം നന്നായി കളിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയ്ക്കായി പരമ്പരകള്‍ കളിക്കാത്ത താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.

ഈ താരങ്ങളെയെല്ലാം ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകളില്‍ ഇവര്‍ക്കെല്ലാം അവസരം ലഭിക്കും. മായങ്ക് യാദവിനെയും ഹര്‍ഷിത് റാണയെയും ആകാശ് മദ്വാളിനെയും നെറ്റ് ബൗളര്‍മാരായി പരിഗണിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി

 

You Might Also Like