പരിക്കൊന്നുമല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗ്ലെന്‍ മാക്‌സ് വെല്‍

ഐപിഎല്ലിലെ ഈ സീസണില്‍ തികച്ചും മോശം പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് താരം ഗ്ലെന്‍ മാക്സ്വെല്‍ കാഴ്ച്ചവെച്ചത്. ഇതോടെ സണ്‍റൈസസ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മാക്‌സ് വെല്‍ ഇല്ലാതെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കളിക്കാനിറങ്ങിയത്. മാക്‌സ് വെല്ലിന് താല്‍ക്കാലിക ഇടവേള അനുവദിക്കുകയായിരുന്നു എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് അറിയിച്ചത്.

ഇപ്പോള്‍ താന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം വിശദീകരിക്കുകയാണ് ഗ്ലെന്‍ മാക്സ്വെല്‍. താന്‍ ആവശ്യപ്പെട്ടിട്ടാണ് ടീം തനിക്ക് വിശ്രമം നല്‍കിയതെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ മത്സരത്തിന് ശേഷം താന്‍ ഡു പ്ലെസിയോടും പരിശീലക സംഘത്തോടും പറഞ്ഞു, തനിക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാന്‍ സമയമായെന്ന്. മാനസികവും ശാരീരികവുമായ ഒരിടവേള തനിക്ക് ആവശ്യമാണ്. എവിടെയാണ് താന്‍ പരാജയപ്പെടുന്നതെന്ന് കണ്ടെത്തണം. ഈ ടൂര്‍ണമെന്റില്‍ തന്നെ തിരിച്ചുവരണം. അതിനുള്ള ശ്രമത്തിലാണ് താനെന്നും മാക്സ്വെല്‍ പ്രതികരിച്ചു.

പവര്‍പ്ലേയ്ക്ക് ശേഷം മികച്ച സ്‌കോര്‍ നേടാന്‍ ടീമുകള്‍ക്ക് കഴിയണം. ആ സമയത്താണ് താന്‍ ക്രീസിലേക്ക് എത്തുന്നത്. കുറച്ച് മത്സരങ്ങളില്‍ മാത്രമെ താന്‍ പുറത്ത് നില്‍ക്കൂ. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച ഫോമില്‍ ടീമിലേക്ക് തിരിച്ചുവരുമെന്നും മാക്‌സ് വെല്‍ വ്യക്തമാക്കി.

അതെസമയം മാക്‌സ് വെല്‍ ഇല്ലാതെ കളിച്ചിട്ടും ആര്‍സിബി വമ്പന്‍ തോല്‍വി തന്നെയാണ് വഴങ്ങിയത്. എസ്ആര്‍എച്ചിനോട് 25 റണ്‍സിനാണ് ആര്‍സിബി തോറ്റത്.

 

You Might Also Like