സഞ്ജുവും അയ്യരും ആവേശ് ഖാനും ടീമില്‍, ഇത് ചരിത്രപരം

പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ തെരഞ്ഞെടുത്ത ഐപിഎല്‍ 14ാം സീസണിലെ മികച്ച ടീമില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായി സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ കളി എഴുത്തുകാരാണ് ഈ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. നാല് വിദേശ താരങ്ങളും ഏഴ് ഇന്ത്യന്‍ താരങ്ങലുമാണ് ഈ ടീമിലുളളത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്കുവാദും ഫാഫ് ഡുപ്ലെസിസുമായി ഐപിഎല്‍ ഇലവന്റെയും ഓപ്പണര്‍മാര്‍. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ ഓപ്പണര്‍മാര്‍ കാഴ്ച്ചവെച്ചത്. ഗെയ്ക്കുവാദ് 45.35 ശരാശരിയില്‍ 635 റണ്‍സും ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയപ്പോള്‍ ഡുപ്ലെസിസ് 45.21 ശരാശരിയില്‍ 633 റണ്‍സും റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

കൊല്‍ക്കത്തയുടെ പുതിയ ബാറ്റിംഗ് സെന്‍സേഷണല്‍ വെങ്കിടേഷ് അയ്യരാണ് മൂന്നാം സ്ഥാനത്ത് ഇറങ്ങുക. 41.11 ശരാശരിയില്‍ 370 റണ്‍സാണ് അയ്യര്‍ നേടിയത്. നാലാം നമ്പരില്‍ ബംഗളൂരുവിന്റെ ഓസീസ് സൂപ്പര്‍ താരം ഗ്രെന്‍ മാക്‌സ് വെല്ലും ഇടം പിടിച്ചു. 42.75 ശരാശരിയില്‍ 513 റണ്‍സാണ് ഈ ഐപിഎല്ലില്‍ മാക്‌സ് വെല്‍ അടിച്ചുകൂട്ടിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി അഞ്ചാമതായാണ് സഞ്ജു സാംസണ്‍ കളിയ്ക്കുക. ഈ ഐപിഎല്ലില്‍ 4.33 ശരാശരിയില്‍ 484 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ആറാം സ്ഥാനത്ത് ഡല്‍ഹിയുടെ വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹിറ്റ് മേയര്‍ കളിയ്ക്കും. 34.57 ശരാശരിയില്‍ 168.05 സ്‌ട്രൈക്ക് റേറ്റില്‍ 242 റണ്‍സാണ് ഹിറ്റ്‌മേയറുടെ സമ്പാദ്യമായി ഉളളത്.

രവീന്ദ്ര ജഡേജയും സുനില്‍ നരെയെനുമായി ടീമിലെ ഓള്‍റൗണ്ടര്‍. ജഡേജ 75.66 ശരാശരിയില്‍ 227 റണ്‍സും 13 വിക്കറ്റും നേടിയപ്പോള്‍ സുനില്‍ നരെയന്‍ 16 വിക്കറ്റും 62 റണ്‍സുമാണ് സ്വന്തമാക്കിയത്.

ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ ഹര്‍ഷല്‍ പട്ടേലാണ് ടീമിലെ മറ്റൊരു താരം. വെറും 14.34 ശരാശരിയില്‍ 32 വിക്കറ്റാണ് ഹര്‍ഷല്‍ പട്ടേല്‍ ഈ ഐപിഎല്ലില്‍ കൊയ്‌തെടുത്തത്. 18 വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയും 24 വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ടീമിലെ മറ്റ് രണ്ട് താരങ്ങള്‍.

You Might Also Like